Tuesday, November 11, 2025
19.2 C
Bengaluru

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിന് 17 സീറ്റ്, യുഡിഎഫിന് 12, സീറ്റില്ലാതെ ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 17 ഇടങ്ങളിൽ എൽഡിഎഫ് വിജയം നേടി. 12 ഇടത്താണ് യുഡിഎഫ് ജയിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ രണ്ട് സീറ്റുകൾ യുഡിഎഫ് അധികം നേടി. എസ്ഡിപിഐ ഒരിടത്ത് ജയിച്ചപ്പോൾ ബിജെപിക്ക് ഒന്നും നേടാനായില്ല.

വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. രണ്ട് വാര്‍ഡുകളില്‍ എല്‍.ഡി.എഫ് നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. 28 വാര്‍ഡുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐയുടെ വി. ഹരികുമാർ 12 വോട്ടിനാണ് ജയിച്ചത്. ഹരികുമാർ 1358 വോട്ട് നേടി. ബിജെപിയുടെ മിനി ആർ 1346 വോട്ടുമായി രണ്ടാമതെത്തി. കോൺ​ഗ്രസിന്റെ ബി സുരേഷ് കുമാറിന് 277 വോട്ട് മാത്രമാണ് നേടാനായത്. പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐഎമ്മിന്റെ സെയ്ദ് സബർമതിയാണ് വിജയി. അതേസമയം, കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാ‍ർഡ് എൽഡിഎഫിന് നഷ്ടമായി. കോൺഗ്രസിൻ്റെ സേവ്യർ ജറോൺ ആണ് ഇവിടെ ജയിച്ചത്. പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറയിൽ എസ്ഡിപിഐയുടെ മുജീബ് പുലിപ്പാറ അട്ടിമറി വിജയം നേടി. സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
കൊല്ലം: ജില്ലയിൽ ആറിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാലിടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ആർക്കും സീറ്റ് നഷ്ടമില്ല. കൊട്ടാരക്കര മുനിസിപ്പാലിറ്റി-കല്ലുവാതുക്കല്‍ ഡിവിഷന്‍ -സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിർത്തി. സിപിഐയിലെ മഞ്ജു സാം 193 വോട്ടുകൾക്ക് വിജയിച്ചു.അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്-അഞ്ചല്‍ ഡിവിഷന്‍-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസിലെ മുഹമ്മദ് ഷെറിൻ 877 വോട്ടുകൾക്കാണ് വിജയിച്ചത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്-കൊട്ടറ- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ വത്സമ്മ 900 വോട്ടുകൾക്ക് വിജയിച്ചു. കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത്-കൊച്ചുമാംമൂട്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിർത്തി. സിപിഎമ്മിലെ സുരജാ ശിശുപാലൻ 595 വോട്ടിനാണ് വിജയിച്ചത്.ക്ലാപ്പന ഗ്രാമപ്പഞ്ചായത്ത്-പ്രയാര്‍ തെക്ക് ബി- സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ജയാദേവി 277 വോട്ടുകൾക്ക് വിജയിച്ചു.ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത്-പടിഞ്ഞാറ്റിന്‍കര- സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ഷീജ ദിലീപ് 24 വോട്ടിനാണ് വിജയിച്ചത്.

പത്തനംതിട്ട: പത്തനംതിട്ട മുനിസിപ്പാലിറ്റി-കുമ്പഴ നോര്‍ത്തിൽ എൽഡിഎഫ് സ്വത.സ്ഥാനാർഥി വിജയിച്ചു. എൽഡിഎഫിലെ ബിജിമോൾ മാത്യു മൂന്ന് വോട്ടുകൾക്കാണ് വിജയിച്ചത്. അയിരൂര്‍ ഗ്രാമപ്പഞ്ചായത്ത്-തടിയൂര്‍ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ പ്രീത നായർ 106 വോട്ടുകൾക്ക് വിജയിച്ചു.പുറമറ്റം ഗ്രാമപ്പഞ്ചായത്ത്-ഗ്യാലക്സി നഗര്‍ വാർഡിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ ശോഭിക ഗോപി 152 വോട്ടുകൾക്ക് വിജയിച്ചു.

ആലപ്പുഴ: ജില്ലയിലെ കാവാലം പഞ്ചായത്ത് പാലോടം വാ‍ർഡിൽ എൽഡിഎഫിന്റെ മം​ഗളാനന്ദൻ വിജയിച്ചു. മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റ് വാർഡിൽ യുഡിഎഫിന്റെ ബിൻസിയാണ് വിജയി.

കോട്ടയം:  രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി രജിത ടി ആർ 235 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.കോട്ടയം: രാമപുരം പഞ്ചായത്തിൽ നടന്ന ഉപതിര‍ഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ആർ. രജിത 236 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർഥി കെ.ആർ.അശ്വതി രണ്ടാമതെത്തി. എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർഥി മോളി ജോഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ഷൈനി സന്തോഷ് എതിർപക്ഷത്തേക്കു കൂറുമാറിയിരുന്നു. ഷൈനിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

എറണാകുളം:  ജില്ലയിലെ മൂവാറ്റുപുഴ നഗരസഭ ഈസ്റ്റ് ഹൈസ്കൂൾ വാർഡ് മേരിക്കുട്ടി ചാക്കോയിലൂടെ യുഡിഎഫ് നിലനിർത്തി. അശമന്നൂർ പഞ്ചായത്ത് മേതല വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺ​ഗ്രസിന്റെ എൻ.എം.നൗഷാദ് ആണ് വിജയി. പായിപ്ര പഞ്ചായത്ത് നിരപ്പ് വാ‍ർഡും എൽഡിഎഫിന് നഷ്ടമായി. കോൺ​ഗ്രസിന്റെ സുജാത ജോൺ ആണ് ജയിച്ചത്. ​പൈങ്ങോട്ടൂർപനങ്കര വാ‍ർഡിൽ അമൽ രാജിന്റെ വിജയത്തിലൂടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.

തൃശൂർ:  ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ് പതിനൊന്നാം വാർഡിൽ ഷഹർബാന്റെ ജയത്തോടെ എൽഡിഎഫ് സീറ്റ് നിലനിർത്തി. പാലക്കാട് മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം വാർഡും എൽഡിഎഫിനൊപ്പം തന്നെ നിന്നു. സിപിഐഎമ്മിലെ പി.ബി.പ്രശോഭ് ആണ് വിജയി. മലപ്പുറം ജില്ലയിൽ കരുളായി പഞ്ചായത്ത് 12ാം വാർഡ് ചക്കിട്ടാമല നിലനിർത്താനും തിരുന്നാവായ പഞ്ചായത്ത് എട്ടാം വാർഡ് എടക്കുളം ഈസ്റ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാനും യുഡിഎഫിന് കഴിഞ്ഞു.

ഇടുക്കി: വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത്-ദൈവംമേട് വാർഡിൽ എൽഡിഎഫിന് വിജയം. കേരള കോൺഗ്രസ് എമ്മിലെ ബിനു ഏഴ് വോട്ടിന് വിജയിച്ചു.

കോഴിക്കോട്:  പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂർ വാർഡ് UDF പിടിച്ചെടുത്തു. കോൺ​ഗ്രസിന്റെ അജയൻ 20 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാ‍ർഥിയെ പരാജയപ്പെടുത്തിയത്. കണ്ണൂർ പന്ന്യന്നൂർ പഞ്ചായത്ത് താഴെ ചമ്പാട് വാ‍ർഡ് എൽഡിഎഫ് നിലനിർത്തി. കാസർ​ഗോഡ് കോടോം ബേളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സൂര്യാഗോപാലൻ വിജയിച്ചു. മടിക്കൈ പഞ്ചായത്തിലെ എട്ടാം വാർഡ്, കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറയിലും എൽഡിഎഫ് സ്ഥാനാ‍ർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാലക്കാട്: മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-കീഴ്പ്പാടം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പ്രശോഭ് 346 വോട്ടിന് വിജയിച്ചു.

മലപ്പുറം: കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാർഡിൽ യുഡിഎഫിനു വൻ വിജയം. കഴിഞ്ഞ തവണ 68 വോട്ടിനു ജയിച്ച വാർഡിൽ ഇത്തവണ ലീഗ് സ്ഥാനാർഥി വിപിൻ ജയിച്ചതു 397 വോട്ടിന്റെ ഭൂരിപക്ഷത്തിന്. നിലമ്പൂർ നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന പഞ്ചായത്താണു കരുളായി.തിരുനാവായ പഞ്ചായത്തിലെ എടക്കുളം സീറ്റ് യുഡിഎഫ് എൽഡിഎഫിൽ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ തവണ 2 വോട്ടിനു തോറ്റ സീറ്റ് 260 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കോൺഗ്രസിലെ അബ്ദുൽ‌ ജബ്ബാർ പിടിച്ചെടുത്തത്.∙

കണ്ണൂർ: പന്ന്യന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് താഴെ ചമ്പാടിൽ സിപിഎമ്മിന്റെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.വാർഡ് അംഗവും പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സിപിഎമ്മിലെ അശോകൻ അന്തരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

കാസറഗോഡ്: ജില്ലിയിലെ കോടോം -ബേളൂർ പഞ്ചായത്തിലെ അയരോട്ട് എൽഡിഎഫിലെ സൂര്യ ​ഗോപാലൻ വിജയിച്ചു. മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന് വാർഡിൽ എൽഡിഎഫിലെ ഒ നിഷയും കയ്യൂർ-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ സുകുമാരനും നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.
<BR>
TAGS : LOCAL BODY BYPOLLS
SUMMARY: Local body by-elections: LDF wins 17 seats, UDF 12, BJP wins no seats

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; സെന്റ് മേരിസ് സ്കൂൾ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി...

ഡല്‍ഹിയെ നടുക്കി ഉഗ്രസ്‌ഫോടനം; 13 മരണം സ്ഥിരീകരിച്ചു, ചിന്നിച്ചിതറി ശരീരഭാഗങ്ങള്‍,കിലോ മീറ്ററോളം ദൂരത്തേക്ക് സഫോടന ശബ്ദം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ...

ഗാന സായാഹ്നം സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ...

ഡല്‍ഹി സ്‌ഫോടനം; ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരുക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട ​മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍...

Topics

മസ്തിഷ്കാഘാതം; മലയാളി മധ്യവയസ്ക ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ...

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് പെൺകുട്ടികൾ പിടിയിൽ

ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍...

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു....

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച...

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

Related News

Popular Categories

You cannot copy content of this page