ബെംഗളൂരു: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്രെയിൻ അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടമായിട്ടും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഒഡിഷയിലെ ബാലസോർ തീവണ്ടി ദുരന്തത്തോടാണ് തമിഴ്നാട്ടിലെ ട്രെയിൻ അപകടത്തെ രാഹുൽ ഗാന്ധി ഉപമിച്ചത്. കേന്ദ്ര സർക്കാർ ഉണർന്ന് പ്രവർത്തിക്കാൻ ഇനി എത്ര കുടുംബങ്ങൾ കൂടി നശിക്കണമെന്നും അദ്ദേഹം ചോദിച്ചു.
തമിഴ്നാട് തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്കാണ് പരുക്കേറ്റത്. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടമുണ്ടായത്. അതിവേഗത്തിലായിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും 12 കോച്ചുകൾ പാളംതെറ്റുകയും ചെയ്തു. 1,360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ട്രെയിൻ മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറിയതാണ് അപകടകാരണം. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
TAGS: NATIONAL | TRAIN ACCIDENT
SUMMARY: Rahul Gandhi criticises Centre on tn train accident
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…