മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. കാലിന് പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലർച്ചെ 4:45 ഓടെ ഒരു പരിപാടിക്കായി കൊല്‍ക്കത്തയിലേക്ക് പോകുന്നതിനു മുമ്പ് വീട്ടില്‍ വച്ച് തോക്ക് പരിശോധിക്കുന്നതിനിടെയാണ് സംഭവം.
നിലവില്‍ മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ കഴിയുന്ന ഗോവിന്ദയുടെ നില തൃപ്തികരമാണ്. മകള്‍ ടിന അഹൂജയും നടനൊപ്പമുണ്ട്. താരം അപകടനില തരണം ചെയ്തുവെന്നും പരുക്കില്‍ നിന്ന് മോചിതനായെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നടൻ കൈവശം വച്ചിരുന്ന തോക്ക് ലൈസൻസ് ഉള്ളതാണെന്ന് പോലീസ് വ്യക്തമാക്കി.
TAGS : ACTOR GOVINDA | GUNSHOT
SUMMARY : Actor Govinda was shot
തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ…
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര…