ഭരത് ബസവരാജ് ബൊമ്മെ, ബംഗരു ഹനുമന്ത
ബെംഗളൂരു : കർണാടകയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്നുമണ്ഡലങ്ങളിൽ രണ്ടെണ്ണത്തിലേക്ക് ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഷിഗോണിൽ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകൻ ഭരത് ബസവരാജ് ബൊമ്മെയും സന്ദൂരിൽ ബംഗരു ഹനുമന്തയുമാണ് ബിജെപിക്കുവേണ്ടി മത്സരിക്കുക. ചന്നപട്ടണയിൽ ജെ.ഡി.എസ്. സ്ഥാനാർഥിയാകും മത്സരിക്കുക. അതേസമയം ഇവിടെ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യുവജനതാദൾ അധ്യക്ഷൻ നിഖിൽ കുമാരസ്വാമിയാകും ജെ.ഡി.എസ്. സ്ഥാനാർഥിയാകുമെന്നാണ് സൂചന.
ഷിഗോൺ ബി.ജെ.പി.യുടെയും സന്ദൂർ കോൺഗ്രസിന്റെയും ചന്നപട്ടണ ജെ.ഡി.എസിന്റെയും മണ്ഡലങ്ങളാണ്. ബസവരാജ് ബൊമ്മെ ലോക്‌സഭാംഗമായതിനാലാണ് ഷിഗോണിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സന്ദൂരിലെ എം.എൽ.എ.യായിരുന്ന ഇ. തുക്കാറാം ലോക്‌സഭയിലെത്തിയതോടെയാണ് ആ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ലോക്‌സഭാംഗമായതാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പ് വരാൻ കാരണം.
നവംബർ 13-നാണ് തിരഞ്ഞെടുപ്പ്.
<BR>
TAGS : BY ELECTION
SUMMARY : Assembly by-elections. BJP announced candidates in two constituencies.
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…