മുംബൈ: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് സാമൂഹ്യ മാധ്യമങ്ങൾ വഴി കൈമാറിയതിന് താണെ സ്വദേശിയെയും രണ്ട് കൂട്ടാളികളെയും മഹാരാഷ്ട്ര പോലീസ് ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. പ്രതി പാകിസ്ഥാൻ ഓപ്പറേറ്റീവുമായി നിരന്തരം ബന്ധം പുലർത്തുകയും, ഇന്ത്യാ ഗവൺമെന്റ് നിയന്ത്രിത മേഖലകളെക്കുറിച്ചുള്ള അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2024 നവംബറിൽ ഫേസ്ബുക്ക് വഴി പ്രതി പിഐഒയുമായി ബന്ധപ്പെടുകയും, അന്ന് മുതൽ മാർച്ച് 2025 വരെ കാലയളവിൽ വാട്ട്‌സ്ആപ്പ് വഴി നിയന്ത്രിത മേഖലകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. മൂന്നുപേർക്കെതിരെയും ഔദ്യോഗിക രഹസ്യ നിയമം 1923-ലെ സെക്ഷൻ 3(1)(b), 5(a) എന്നിവയും ഇന്ത്യൻ ശിക്ഷാ നിയമം 2023-ലെ സെക്ഷൻ 61(2) എന്നിവയും പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
<BR>
TAGS : SPY WORK
SUMMARY : Three arrested for leaking confidential information to Pakistani spies
കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…
പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…
ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…
തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…