ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിലുള്ള പാർമെന്‍റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഡിസംബർ 25 വരെ 19 ദിവസമാകും സഭ ചേരുന്നത്. വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) 29ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇതിനുശേഷമാകും സഭ ബിൽ പരിഗണിക്കുന്നത്. ഭരണഘടന അംഗീകരിച്ചതിന്‍റെ എഴുപത്തഞ്ചാം വാർഷികമായ നാളെ ഭരണഘടനാ ദിനം ആചരിക്കും. ഇതിന്‍റെ ഭാഗമായി പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ ചേരുന്ന സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും.
മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും 13 സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം വന്നതിനു പിന്നാലെയാണു സമ്മേളനം. അദാനി ഗ്രൂപ്പിനെതിരേ യുഎസ് ഏജൻസിയുടെ അഴിമതിക്കേസും മണിപ്പുർ കലാപവുമുൾപ്പെടെ ഉന്നയിച്ചു സഭയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണു പ്രതിപക്ഷ തീരുമാനം. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടാനും നീക്കമുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് മാസങ്ങളോളും ജയിലിൽ പാർപ്പിച്ചിട്ടും ഝാർഖണ്ഡിൽ എൻഡിഎയ്ക്കുണ്ടായ തിരിച്ചടിയും പ്രതിപക്ഷം ആയുധമാക്കും.
TAGS: NATIONAL | WINTER SESSION
SUMMARY: Parliament winter session to start today, opposition demands Adani, Manipur discussion
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…