ബംഗാളിലെ മുർഷിദാബാദിൽ രാമാനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരുക്ക്. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ശക്തിപൂർ മേഖലയിൽ രാമനവമിയോടനുബന്ധിച്ച് ഘോഷയാത്ര നടന്നിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്.
സംഭവത്തിൽ ഒരു സ്ത്രീക്കാണ് ഗുരുതര പരുക്കേറ്റിരിക്കുന്നതെന്നും ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. മറ്റുള്ളവരുടെ പരുക്ക് നിസാരമാണ്. ഇന്നലെ വൈകുന്നേരം മുർഷിദാബാദിലെ ശക്തിപൂരിൽ നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം.
ഘോഷയാത്രയ്ക്ക് നേരെ ചിലർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. സ്ഥിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിചാർജ്ജും കണ്ണീർ വാതവും ഉപയോഗിച്ചു.
സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയെന്നും കൂടുതൽ സേനയെ സ്ഥലത്ത് എത്തിച്ചതായും മുർഷിദാബാദ് പോലീസ് പറഞ്ഞു.
The post ബംഗാളില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് appeared first on News Bengaluru.
ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥരെ ലോകായുക്ത പോലീസ് പിടികൂടി. വീട്ടിൽ വച്ച് 45,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ചാക്കിലാക്കി ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവത്തിൽ പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുളിമാവ് സ്വദേശി…
ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു 30 രൂപയിൽ നിന്നു 36 രൂപയായി വർധിക്കും.…
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ…
കോട്ടയം: കോട്ടയം കോടിമത പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രാത്രി 12 മണിയോടെ പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ്…
ബെംഗളൂരു: സംസ്ഥാനത്തെ ഹൈവേകളില്‍ എഐ കാമറകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. കർണാടക ഗതാഗത വകുപ്പാണ് 70 കോടി രൂപയുടെ…