ലഖ്‌നൗ: എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ബാബ സിദ്ദിഖിയെ വെടിവെച്ചതായി കരുതുന്ന ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തർപ്രദേശ് പോലീസും മുംബൈ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പിടികൂടിയത്. ഇയാള്‍ നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശിവകുമാറിനെ സഹായിച്ച നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ബഹ്റൈച്ചിലെ ഗണ്ഡാര സ്വദേശിയാണ് അറസ്റ്റിൽ ആയിരിക്കുന്ന ഷൂട്ടർ ശിവ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിനാൽ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും എന്നാണ് പോലീസ് സംഘം കരുതുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 12നാണ് മുംബൈയിലെ ബാന്ദ്രയില്‍ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. മൂന്ന് തോക്കുധാരികള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ച് വധിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
<BR>
TAGS : ARRESTED | BABA SIDDIQUE MURDER
SUMMARY : Main accused in Baba Siddiqui murder case arrested
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…