ബെംഗളൂരു: ബെംഗളൂരുവിലെ എട്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂളുകളിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബെംഗളൂരു സ്‌കോട്ടിഷ് സ്‌കൂൾ, ഭവൻ ബാംഗ്ലൂർ സ്‌കൂൾ, ജെയിൻ ഹെറിറ്റേജ് സ്‌കൂൾ, ദീക്ഷ ഹൈസ്‌കൂൾ, എഡിഫൈ സ്‌കൂൾ, ചിത്രകൂട സ്‌കൂൾ, ഗംഗോത്രി ഇൻ്റർനാഷണൽ പബ്ലിക് സ്‌കൂൾ, ഗിരിധൻവ സ്‌കൂൾ എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സ്കൂൾ അധികൃതർ ഉടൻ പോലീസിനെ വിവരമറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഗ്ഗലിപുരയ്ക്ക് സമീപമുള്ള എഡിഫൈ സ്കൂളിനാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. [email protected] എന്ന ഇ മെയിൽ ഐഡിയിൽ നിന്നായിരുന്നു സന്ദേശം ലഭിച്ചത്. ഡൽഹി-എൻസിആർ മേഖല, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണിത്. കഴിഞ്ഞ ഡിസംബർ ഒന്നിന് ബെംഗളൂരുവിലും പരിസരത്തുമുള്ള 68 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു.