ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ നടക്കും.
ബസവനഗുഡിയിലെ എപിഎസ് കോളേജ് ഗ്രൗണ്ടിലും നാഷണൽ കോളേജ് ഗ്രൗണ്ടിലുമാണ് വിവിധ സാംസ്കാരിക പരിപാടികളോടെ ആഘോഷങ്ങൾ നടക്കുന്നത്. ശ്രീ വിദ്യാരണ്യ യുവക സംഘ സംഘടിപ്പിക്കുന്ന ബിജിയുവിന്റെ 63ാം പതിപ്പില്‍ എം ഡി പല്ലവി, ലക്ഷ്മി & ഇന്ദു നാഗരാജ്, സൂര്യ ഗായത്രി, സുനിത ഉപദൃഷ്ട, പണ്ഡിറ്റ് വെങ്കിടേഷ് കുമാർ, വിനയ് വാരണാസി, നടന്‍ രവിചന്ദ്രന്‍, വിജയ് പ്രകാശ്, രഘു ദീക്ഷിത്, രാജേഷ് കൃഷ്ണ, വിജയ് യേശുദാസ് എന്നിവരെ കൂടാതെ നിരവധി കലാകാരന്മാര് വേദിയില്‍ വിവിധ ദിവസങ്ങളിലായി അണിനിരക്കും. പ്രശസ്തരായ സംഗീതഞ്ജർ നയിക്കുന്ന ഭക്തി-സംഗീത കച്ചേരികള്‍ പരിപാടിയുടെ ഭാഗമായി നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേളയും നടക്കും. ഉദ്ഘാടന ദിനമായ 27 ന് വൈകീട്ട് ഏഴു മുതല്‍ എം.ഡി പല്ലവിയുടെ ഭക്തി-സംഗീത കച്ചേരി നടക്കും.
പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ : ബെംഗളൂരു ഗണേശ ഉത്സവ
SUMMARY: Bengaluru ‘Ganesha Festival’ from August 27