ബെംഗളൂരു: ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേയുടെ ഭാഗമായി, കർണാടകയിലൂടെ കടന്നുപോകുന്ന 71 കിലോമീറ്റർ പാത ഗതാഗതത്തിനു പൂർണമായും തുറന്നു. പാതയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. പാതയിലെ സൈൻബോർഡുകൾ, നെയിംബോർഡുകൾ, സൈനേജുകൾ, ഡിജിറ്റൽ ബോർഡുകൾ എന്നിവയുൾപ്പെടെയുള്ള നിർമാണ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. പാത നിലവിൽ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷമേ ഇതുവഴിയുള്ള ടോൾ നിശ്ചയിക്കു. വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഹൊസകോട്ട് ഇന്റർചേഞ്ച് മുതൽ ചെന്നൈ വരെയുള്ള 280 കിലോമീറ്റർ നീളമുള്ള അതിവേഗ പാത മൂന്ന് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. നിലവിൽ, ഹൊസകോട്ട് മുതൽ ആന്ധ്രാപ്രദേശ് അതിർത്തിയായ സുന്ദരപാളയ വരെയുള്ള റോഡ് ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. എന്നാൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് ഭാഗങ്ങളിൽ നിർമാണജോലികൾ പുരോഗമിക്കുകയാണ്. മുഴുവൻ എക്സ്പ്രസ് വേയും വർഷാവസാനത്തോടെ പ്രവർത്തനക്ഷമമായേക്കും. എക്സ്പ്രസ് വേയിൽ മാലൂർ, ബംഗാർപേട്ട്, സുന്ദരപാളയ എന്നിവിടങ്ങളിൽ മൂന്ന് ഇന്റർചേഞ്ചുകളുണ്ട്. പാത പൂർണമായി യാഥാർഥ്യമാകുന്നതോടെ 4 വരി പാതയിലൂടെ 3–4 മണിക്കൂർ കൊണ്ട് ബെംഗളൂരു–ചെന്നൈ യാത്ര ചെയ്യാം.
ഹൊസ്കോട്ടെ– മാലൂർ (26.40 കിലോമീറ്റർ), മാലൂർ– ബംഗാർപേട്ട് (27.10 കിലോമീറ്റർ), ബംഗാർപേട്ട്– ബേതമംഗല (17,50 കിലോമീറ്റർ) എന്നീ 3 ഘട്ടങ്ങളിലാണ് നിർമാണം പൂർത്തിയായത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട പാതയാണിത്. 16,370 കോടിരൂപ ചെലവിൽ നിർമിക്കുന്ന എക്സ്പ്രസ് വേയ്ക്കായി 2,650 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 71 അടിപ്പാതകൾ, 31 വലിയ പാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. എക്സ്പ്രസ് വേയിൽ കർണാടകയിലൂടെ കടന്നുപോകുന്ന പാതയിൽ 2 ടോൾ ബൂത്തുകളുണ്ടാകും. കോലാർ ജില്ലയിലെ ബെല്ലാവി, സുന്ദരപാളയ എന്നിവിടങ്ങളിലാണ് ടോൾ ബൂത്തുകൾ തുറക്കുക.
TAGS: KARNATAKA
SUMMARY: Bengaluru-Chennai expressway stretch opens within Karnataka
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…