ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച സംഭവം; ആത്മഹത്യ ശ്രമം നടത്തി പ്രതി

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ മൃതദേഹം ഒളിപ്പിച്ച സംഭവത്തിൽ ആത്മഹത്യ ശ്രമം നടത്തി പിടിയിലായ പ്രതി. ദൊഡ്ഡകമ്മനഹള്ളിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 32കാരിയായ ഗൗരി അനിൽ സബേക്കർ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കർ ആണ് പ്രതി. കൃത്യം നടത്തിയ ശേഷം പൂനെയിലേക്ക് രക്ഷപ്പെട്ട യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.

രാജേന്ദ്രയും ഗൗരിയും മഹാരാഷ്ട്ര സ്വദേശികളാണ്. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാകേഷ് പുണെയിലേക്ക് കടന്നുകളയുകയായിരുന്നു. രാകേഷ് തന്നെയാണ് കൊലപാതകത്തെക്കുറിച്ച് ഗൗരിയുടെ വീട്ടുകാരോട് ഫോണിലൂടെ കുറ്റസമ്മതം നടത്തിയത്.

സ്വകാര്യ ഐ.ടി. കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന രാകേഷിന്റെ ജോലി സംബന്ധമായാണ് ഇരുവരും ബെംഗളൂരുവിലേക്ക് എത്തിയത്. ഗൗരിക്ക് ജോലി ഇല്ലായിരുന്നുവെന്നും ഇവർ ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇക്കാരണത്താൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സമാനമായ വഴക്കിനെ തുടർന്നാണ് ഇയാൾ ഗൗരിയെ കൊലപ്പെടുത്തിയത്. യുവതിയുടെ കഴുത്തിലും നെഞ്ചിലും വയറിലുമായി ഒട്ടേറെത്തവണ കുത്തി. ജീവൻനഷ്ടപ്പെട്ട ഗൗരിയെ ഇയാൾ സ്യൂട്ട് കേസിൽ ഒളിപ്പിക്കുകയായിരുന്നു. പെട്ടിയിൽ ഒതുങ്ങിയിരിക്കാൻ ഗൗരിയുടെ പല ശരീരഭാഗങ്ങളും ഇയാൾ മുറിച്ച് മാറ്റിയെന്നും പോലീസ് പറഞ്ഞു. പൂനെയിലെത്തിയ ശേഷം വിഷം കഴിച്ച് മരിക്കാൻ രാകേഷ് ശ്രമിച്ചിരുന്നു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.

TAGS: CRIME | BENGALURU
SUMMARY: Man who killed wife in Bengaluru tried to commit suicide

Savre Digital

Recent Posts

അബ്ദുറഹീമിന് ആശ്വാസം: കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജി സൗദി സുപ്രീംകോടതി തള്ളി

റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…

32 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…

1 hour ago

വ്യത്യസ്തതകളുടെ ഏകത്വമാണ് ഓണം – ഡോ. അജിത കൃഷ്ണപ്രസാദ്

ബെംഗളൂരു: ഓണം നന്മയുടെ സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ പ്രതീകമാണെന്നും കാലത്തിൻ്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിൻ്റെ…

1 hour ago

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അഞ്ച്…

1 hour ago

15 വർഷമായി ഒളിവില്‍; 150 ലക്ഷം രൂപയുടെ തട്ടിപ്പുകേസിലെ മലയാളി സിബിഐ പിടിയിൽ

കൊല്ലം: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മലയാളി 15 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.…

2 hours ago

പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും

ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു.…

2 hours ago