ബെംഗളൂരു: മലയാളികള്‍ ലോകമെമ്പാടും സാന്നിധ്യമറിയിച്ചവരാണെന്നും പ്രവാസികള്‍ എക്കാലത്തും സേവനത്തില്‍ മുന്‍പന്തിയില്‍ ആണെന്നും കേരള കൃഷി മന്തി പി പ്രസാദ് അഭിപ്രായപ്പെട്ടു. കേരളസമാജം പീനിയ സോണ്‍ സംഘടിപ്പിച്ച ഓണാഘോഷം പീനിയ ദാസറഹള്ളിയിലുള്ള ശ്രീ സായി കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണ്‍ ചെയര്‍മാന്‍ പി പി ജോസ് അധ്യക്ഷത വഹിച്ചു.
കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥന്‍, സെക്രട്ടറി ജെയ്‌ജോ ജോസഫ്, സോണ്‍ കണ്‍വീനര്‍ രമേഷ് ബി വി , ഫിനാന്‍സ് കണ്‍വീനര്‍ ജയദേവന്‍, വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ കെ റോസി എന്നിവര്‍ സംബന്ധിച്ചു.
സമാജം കുടുംബംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍, ഓണസദ്യ, പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാലും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യ എന്നിവ നടന്നു.
<BR>
TAGS : ONAM-2024














