ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു.കൊട്ടാരക്കര അമ്പലക്കര നെല്ലിത്താനത്ത് തലയ്ക്കൽ പരേതനായ സന്തോഷ് കോശിയുടെയും ഷീല സന്തോഷിന്റെയും മകൻ സജീഷ്.എസ്.കോശിയാണ് (25) മരിച്ചത്. സൗദിയിൽ എൻജിനിയറായിരുന്ന സജീഷ് ഒരു മാസമായി ബെംഗളൂവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടുകാരനുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഡിവൈഡറിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. സംസ്കാരം 12ന്  ഉച്ചയ്ക്ക് 12 ഓടെ അമ്പലക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും. സഹോദരി: കെസിയ സന്തോഷ് കോശി.
<br>
TAGS : ACCIDENT | DEATH
SUMMARY : A Malayali youth died in a bike accident in Bengaluru
                                    മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories













