മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് 1,280 റോഡപകടങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഈ വർഷം ജനുവരി മുതൽ മാർച്ച്‌ വരെ റിപ്പോർട്ട്‌ ചെയ്തത് 1,280 റോഡപകടങ്ങൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. അപകടങ്ങളിൽ 243 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

1,082 പേർക്ക് റോഡപകടങ്ങൾ മൂലം പരുക്കേറ്റു. നഗരത്തിനുള്ളിൽ 240 മാരകമായ അപകടങ്ങളും 1,040 നിസാര അപകടങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നഗരത്തിലെ റോഡപകടങ്ങളിൽ 70 ശതമാനവും ഇരകളാകുന്നത് കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രികരുമാണെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് ആൻഡ് റോഡ് സേഫ്റ്റിയിലെ സീനിയർ പ്രോഗ്രാം അസോസിയേറ്റ് ചേതൻ സോദ പറഞ്ഞു.

കൂടാതെ, റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 80 ശതമാനവും രാത്രിയിലും പുലർച്ചെയും റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരാണ്. ട്രാഫിക് നിയമങ്ങളും ലെയ്ൻ നടപടികളും പാലിക്കാത്ത ആളുകളാണ് അപകടങ്ങൾക്ക് ഇരയാകുന്ന 20 ശതമാനം പേർ. ട്രാഫിക് പോലീസിൻ്റെ കണക്കുകൾ പ്രകാരം നഗരത്തിൽ 23 ലക്ഷത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷം മാത്രം അശ്രദ്ധമായി വാഹനമോടിച്ചതിന് 1,035 കേസുകളും അമിതവേഗതയ്ക്ക് 1,496 കേസുകളും മദ്യപിച്ച് വാഹനമോടിച്ചതിന് 3,051 കേസുകളും ട്രാഫിക് സിഗ്നൽ നിയമം തെറ്റിച്ചതിനു 10,000 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

The post മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് 1,280 റോഡപകടങ്ങൾ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച്‌ 1,10,480 രൂപയിലാണ്…

32 minutes ago

കൊടുംചൂടിൽ വെന്തുരുകി വടക്കൻ കർണാടക; ബീദറില്‍ രേഖപ്പെടുത്തിയത് 46 ഡിഗ്രി റെക്കോർഡ് ചൂട്!!!

ബെംഗളൂരു: കൊടും ചൂടില്‍ വലഞ്ഞ് വടക്കന്‍ കര്‍ണാടക. സംസ്ഥാനത്തെ ഇതുവരെയുള്ളത്തില്‍ വെച്ച് എറ്റവും കൂടിയ താപനിലയാണ് ബീദറിൽ രേഖപ്പെടുത്തിയത്. ജില്ലയിലെ…

36 minutes ago

മദ്യലഹരിയില്‍ മകൻ അച്ഛനെ അടിച്ചു കൊന്നു; അമ്മാവനും കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…

1 hour ago

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…

2 hours ago

ബെംഗളൂരുവില്‍ 36.67 കോടിയുടെ ലഹരിമരുന്ന് പിടികൂടി; 4 വിദേശികളുൾപ്പെടെ 16 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍…

3 hours ago

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ബെംഗ​ളൂ​രു: ബെംഗ​​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19)…

3 hours ago