Categories: KARNATAKATOP NEWS

പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: പെരുന്നാൾ ആഘോഷിക്കുന്നതിനിടെ പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. കുന്ദാപുരയിലെ ഹെങ്കവല്ലി റിസോർട്ടിലാണ് സംഭവം. ഹൂഡിൽ നിന്നുള്ള അരിസ് ഉമർ ആണ് മരിച്ചത്.

ഈദ് ആഘോഷത്തിനായി കുട്ടിയും കുടുംബവും വ്യാഴാഴ്ച റിസോർട്ടിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ  കളിക്കുന്നതിനിടെ അരിസ് നീന്തൽ കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടി അപകടത്തിൽ പെട്ടത് ആരും ശ്രദ്ധിച്ചിരുന്നില്ല. റിസോർട്ട് ജീവനക്കാരോട് സഹായം അഭ്യർഥിച്ചെങ്കിലും ഏറെ നേരം വൈകിയാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിസോർട്ട് മാനേജ്മെൻ്റിൻ്റെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ലൈഫ് വെസ്റ്റ് ഉൾപ്പെടെയുള്ള ശരിയായ ജീവൻ രക്ഷാ ഉപകരണങ്ങളുടെ അഭാവമാണ് മരണത്തിനിടെയാക്കിയതെന്നും ആരോപിച്ചു. കൂടാതെ ലൈഫ് ഗാർഡുകളും പരിസരത്ത് ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ ശങ്കരനാരായണൻ പോലീസ് കേസെടുത്തു.

The post പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മദ്യലഹരിയില്‍ മകൻ അച്ഛനെ അടിച്ചു കൊന്നു; അമ്മാവനും കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…

11 minutes ago

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…

1 hour ago

ബെംഗളൂരുവില്‍ 36.67 കോടിയുടെ ലഹരിമരുന്ന് പിടികൂടി; 4 വിദേശികളുൾപ്പെടെ 16 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍…

2 hours ago

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ബെംഗ​ളൂ​രു: ബെംഗ​​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19)…

2 hours ago

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…

3 hours ago

ഡിജെ പാട്ടിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ ചത്തു; കേസെടുത്ത് പോലീസ്

സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…

3 hours ago