മെട്രോ യെല്ലോ ലൈൻ; സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കുമെന്ന് ബിഎംആർസിഎൽ. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനിൽ നിലവിൽ 16 മെട്രോ സ്റ്റേഷനുകളാണുള്ളത്. ഇതിൽ 13 സ്റ്റേഷനുകളിലും ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് അനുവദിക്കുക. ബാക്കിയുള്ള സ്റ്റേഷനുകളുടെ കാര്യത്തിൽ നിലവിൽ തീരുമാനം ആയിട്ടില്ലെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇലക്‌ട്രോണിക്‌സ് സിറ്റി സ്റ്റേഷനിൽ മാത്രം ഏകദേശം 1,000 ഇരുചക്രവാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ സാധിക്കും. ആദ്യ നാല് മണിക്കൂറിനുള്ളിൽ ബൈക്കുകൾക്ക് മിനിമം ചാർജ് 15 രൂപയും, പരമാവധി പ്രതിദിന നിരക്ക് 30 രൂപയുമാണ് പാർക്കിംഗ് ഫീസ്. ആർവി റോഡ്, റാഗിഗുഡ്ഡ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ് സ്റ്റേഷനുകളിൽ 200-ലധികം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്. ശേഷിക്കുന്ന സ്റ്റേഷനുകളിൽ 77 മുതൽ 155 ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പാർക്കിംഗ് ലോട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് ഫീസായി 3.3 ലക്ഷം മുതൽ 40 ലക്ഷം വരെ വാർഷിക ഫീസ് ബിഎംആർസിഎൽ നിശ്ചയിച്ചിട്ടുണ്ട്.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro’s Yellow Line to have only two-wheeler parking facilities

Savre Digital

Recent Posts

നിതിൻ രാജിന്റെ മരണം; ഡോ. സംഗീത നമ്പ്യാർ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…

57 minutes ago

ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് കുറ്റകരമല്ല: സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: ലി​വിം​ഗ് ടു​ഗ​ദ​ര്‍ ബ​ന്ധ​ത്തി​ല്‍ നി​ന്നും ഒ​രാ​ള്‍ പി​ന്മാ​റു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മ​ല്ലെ​ന്നും സ്ത്രീ​പീ​ഡ​നം ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. ലി​വ്-​ഇ​ന്‍ ബ​ന്ധം ത​ക​രു​ന്ന​ത്…

1 hour ago

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരുക്ക്

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക്…

2 hours ago

കാസറഗോഡ് നാലരവയസുകാരനെ പാമ്പ് കടിച്ചു: നില ഗുരുതരം

കാസറഗോഡ്: കാസറഗോഡ് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍…

2 hours ago

‘പ്രണയം നടിച്ച് 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി’; ഷിയാസ് കരീമിനെതിരെ പരാതി

കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി…

3 hours ago

ഇടുക്കിയില്‍ കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളില്‍ കണ്ടെത്തി; പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

ഇ​ടു​ക്കി: കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക​ണ്ടെ​ത്തി. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് അം​ഗം ധ​ന്യ ഗ​ണേ​ശ​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാഴാഴ്ചയാണ് ധന്യയെ…

4 hours ago