കൊച്ചി: ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ട നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് നികിതാ. സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത.
അസുഖബാധിതയായി ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്‍സണ്‍സ് ഡിസീസ് എന്ന അപൂർവ രോഗമാണ് നികിതയെ ബാധിച്ചത്. തുടർന്ന് രണ്ട് വട്ടമാണ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായത്.
രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് അന്ത്യം. അമ്മ- നമിതാ മാധവന്‍കുട്ടി (കപ്പാ ടി.വി), പിതാവ്- ഡോണി തോമസ് (യുഎസ്‌എ). തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടില്‍ പൊതുദര്‍ശനം നടക്കും.
TAGS : LATEST NEWS
SUMMARY : Actress Nikita Nayyar passed away