ഉത്തർപ്രദേശില്‍ ട്രെയിൻ പാളംതെറ്റി അപകടം. ചണ്ഡിഗഡ് -ദിബ്രുഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. ജിലാഹി സ്റ്റേഷന് സമീപം പികൗര എന്ന സ്ഥലത്താണ് അപകടം നടന്നത്. യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകട സ്ഥലത്തേക്ക് ഉടൻ എത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയില്‍ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നല്‍കി.
ചണ്ഡിഗഡില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ട്. 10-12 കോച്ചുകള്‍ പാളം തെറ്റിയതായാണ് വിവരം. സംഭവത്തിൽ രണ്ട് പേർ മരിച്ചതായും 25 പേർക്ക് പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്.
TAGS : TRAIN ACCIDENT | UTHERPRADHESH
SUMMARY : Train accident in UP; 10 coaches derailed
കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…