പാട്‌ന: റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആണ്‍കുട്ടികള്‍ ട്രെയിൻ തട്ടി മരിച്ചു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലായിരുന്നു ദാരുണ സംഭവം. മുഫാസില്‍ പോലീസ് സ്റ്റേഷൻ പരിധിയിലുളള നർതിയാഗഞ്ച്- മുസാഫർപൂർ റെയില്‍ സെക്ഷനിലായിരുന്നു അപകടം.
ഫുർഖാൻ ആലം, സമീർ ആലം, ഹബീബുളള അൻസാരി എന്നിവരാണ് മരിച്ചത്. ആണ്‍കുട്ടികള്‍ ഇയർഫോണ്‍ വച്ച് പബ്ജിയില്‍ മുഴുകിയിരുന്നതിനാല്‍ ട്രെയിൻ വരുന്നത് അറിയാതെ പോയതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്. മാതാപിതാക്കള്‍ എത്തി കുട്ടികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. കുട്ടികള്‍ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
TAGS : LATEST NEWS
SUMMARY : Played PUBG on railway tracks; Three children meet a tragic end after being hit by a train
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…