Sunday, August 10, 2025
23.8 C
Bengaluru

വായ്പ തിരിച്ചടവ് ഏജന്റുമാരുടെ ഭീഷണി; 60കാരി ജീവനൊടുക്കി

ബെംഗളൂരു: വായ്പ തിരിച്ചടക്കാനായി ലോൺ ഏജന്റുമാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 60കാരി ജീവനൊടുക്കി. രാമനഗരയിൽ തിങ്കളാഴ്ചയാണ് സംഭവം. ജില്ലയിലെ തിമ്മയനദോഡി ഗ്രാമവാസിയായ യശോദമ്മയാണ് മരിച്ചത്. ഏഴ് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് യശോദമ്മ 4.82 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പയുടെ തുല്യമായ പ്രതിമാസ ഗഡുക്കൾ (ഇഎംഐ) കഴിഞ്ഞ ഒരു മാസമായി ഇവർ അടച്ചിരുന്നില്ല.

ഇതേതുടർന്ന് കഴിഞ്ഞ ദിവസം രണ്ട് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലെ ഏജന്റുമാർ തിരിച്ചടവ് ആവശ്യപ്പെട്ട് യശോദമ്മയുടെ വീട്ടിലെത്തിയതായി ഇവരെ അസഭ്യം പറഞ്ഞു. തുക ക്രമീകരിക്കാമെന്നും വായ്പ തിരിച്ചടയ്ക്കാമെന്നും പറഞ്ഞെങ്കിലും, ഏജന്റുമാർ ഇവരെ അധിക്ഷേപിച്ചു. സമീപത്തുള്ള മറ്റ്‌ വീട്ടുകാർക്ക് മുമ്പിൽ വെച്ചും ഏജന്റുമാർ ഇവരെ അധിക്ഷേപിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യശോദ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലോൺ ഏജന്റുമാർക്കെതിരെ യശോദയുടെ മകന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Woman ends life due to harassment and threatening by loan recovery agents near Bengaluru

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച്‌ കത്തിയമര്‍ന്നു

മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും...

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

തിരുവനന്തപുരം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയില്‍. തിരുവനന്തപുരം...

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ...

‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പ് 160 സീറ്റുകള്‍ തരാമെന്ന് രണ്ടുപേര്‍ വന്ന് പറഞ്ഞു, ഞാനും രാഹുലും നിരസിച്ചു’ -ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍

മുംബൈ:​ ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ നേതാവ്...

ഡല്‍ഹിയില്‍ കനത്ത മഴ: മുന്നൂറോളം വിമാന സര്‍വീസുകള്‍ വൈകി, പ്രളയ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട്...

Topics

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം 

ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച...

നടൻ വിഷ്ണുവർധന്റെ സ്മാരകം തകര്‍ത്തു; പ്രതിഷേധവുമായി ആരാധകർ

ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം....

ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ്...

പ്രധാനമന്ത്രി ബെംഗളൂരുവിൽ; മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ...

ബെംഗളൂരു വിമാനത്താവളത്തിൽ ഗിബ്ബൺ കുരങ്ങുകളുമായി പിടിയിലായ യുവതി നേരത്തെ സമാനക്കേസുകളിലും പ്രതി

ബെംഗളൂരു: ബാങ്കോക്കിൽ നിന്ന് മൂന്ന് വിദേശ ഗിബ്ബൺ കുരങ്ങുകളെ കടത്താൻ ശ്രമിച്ചതിന്...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ്...

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു...

Related News

Popular Categories

You cannot copy content of this page