Saturday, November 22, 2025
21.8 C
Bengaluru

വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴിയെടുക്കണം; കോടതിയില്‍ അപേക്ഷ നല്‍കി ഇഡി

തിരുവനന്തപുരം: സി എം ആർ എല്‍ – എക്‌സാലോജിക് ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴിയെടുക്കുന്നതില്‍ അനുമതി തേടി ഇ ഡി അപേക്ഷ നല്‍കി. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സമർപ്പിച്ച കുറ്റപത്രം കൊച്ചിയിലെ വിചാരണക്കോടതി അടുത്തിടെ അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെ കോടതിയില്‍ അപേക്ഷ നല്‍കി ഇ ഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പഠിച്ച ശേഷമാണ് വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ നല്‍കിയത്.

യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക് സി എം ആർ എല്ലില്‍ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്‌ എഫ്‌ ഐ ഒ അന്വേഷണത്തില്‍ കണ്ടെത്തിയത്. വീണ അടക്കമുള്ളവർക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നാണ് കുറ്റപത്രത്തിലുള്ളത്. വീണയും സി എം ആർ എല്‍ മാനേജിംഗ് ഡയറക്ടർ കർത്തയും ഉള്‍പ്പെടെ 13 പേരാണ് കേസിലെ പ്രതികള്‍.

പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്‌എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരൻ കർത്തയുടെ മരുമകൻ അനില്‍ ആനന്ദപ്പണിക്കർക്ക് 13 കോടി രൂപ കമ്മീഷൻ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

TAGS : VEENA VIJAYAN
SUMMARY : ED files application in court to record statements of Veena Vijayan and others

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം; ചികിത്സ സൗജന്യമാക്കി ആശുപത്രി

കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും...

കുളിമുറിയില്‍ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി...

ദീപ്തി മെഗാഷോ മല്ലേശ്വരം ചൗഡയ്യ ഹാളില്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ...

ബംഗാളില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ ചെയ്തു; എസ്‌ഐആര്‍ ഡ്യൂട്ടിയിലെ സമ്മര്‍ദമെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ)...

കൊച്ചിയില്‍ കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളി; പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ...

Topics

ശാസ്ത്രനാടകോത്സവം: വടകര മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന്റെ ‘മുട്ട’ മികച്ച നാടകം

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട...

ബെംഗളൂരുവിലെ 7.11 കോടിയുടെ എടിഎം കൊള്ള; മലയാളി അടക്കം രണ്ടുപേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി...

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും...

മലയാളി വിദ്യാർഥികളെ ആക്രമിച്ച് ഫോൺ കവർന്ന സംഭവം; പ്രതികൾ പിടിയില്‍

ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി...

നമ്മ മെട്രോ യെല്ലോ ലൈന്‍; ആറാമത്തെ ട്രെയിന്‍ ഉടന്‍

ബെംഗളൂരു: ആർവി റോഡ്‌ മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ...

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ...

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25)...

ബെംഗളൂരുവില്‍ 7.7 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; 14 വിദേശികൾ ഉൾപ്പെടെ 19 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ...

Related News

Popular Categories

You cannot copy content of this page