Saturday, August 9, 2025
27.3 C
Bengaluru

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബെംഗളൂരു അർബൻ, തുമകുരു, ചിക്കബല്ലാപുർ, കോലാർ, രാമനഗര, മൈസൂരു, മാണ്ഡ്യ, ഹാസൻ, കുടക് എന്നിവിടങ്ങളിലാണ് ഒക്ടോബർ 16നും 17നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്‌ടോബർ 14 മുതൽ 18 വരെ തീരപ്രദേശങ്ങളിലും കർണാടകയുടെ തെക്കൻ ഭാഗങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ  മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരുവിൽ ഒക്ടോബർ 13 വരെ 72 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം മഴ തുടരും.

ഒക്ടോബറിൽ ബെംഗളുരുവിലെ ശരാശരി മൊത്തം മഴ 168.3 മില്ലിമീറ്ററാണ്. വരും ദിവസങ്ങളിൽ നഗരത്തിലും വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇക്കാരണത്താൽ തന്നെ വൈകീട്ട് അടിപ്പാതകൾ വഴിയുള്ള യാത്രകൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബിബിഎംപിയോട് ഐഎംഡി നിർദേശിച്ചു.

TAGS: KARNATAKA | RAIN UPDATES
SUMMARY: IMD issues yellow alert for nine districts in Karnataka

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ലഹരിമുക്ത ചികിത്സയ്ക്ക് പച്ചമരുന്ന്: കലബുറഗിയിൽ നാലുപേർ മരിച്ചു

ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച്...

പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം; കൊടി സുനി അടക്കം 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്....

അമ്മയിലെ തിരഞ്ഞെടുപ്പ്: അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന്...

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക്...

Topics

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ്...

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന്...

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച്...

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം...

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന...

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ്...

52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട്...

Related News

Popular Categories

You cannot copy content of this page