മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു ദേവലാപുരയിലെ ഗിരീഷ് (38) എന്നിവരെയാണ് ബേഗൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൈസൂരു ബന്നിമണ്ഡപിലെ എസ്എസ് നഗറിലെ താമസക്കാരും കോഴിക്കോട് സ്വദേശികളുമായ ജയറാം- ശില്പ ദമ്പതിമാരുടെ സ്വർണമാണ് ഇരുവരും ചേര്‍ന്ന് കവര്‍ച്ച ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഒരാഴ്ച മുമ്പായിരുന്നു സംഭവം. കോഴിക്കോടെക്കുള്ള യാത്രയില്‍ ഇവരുടെ കാർ ഓടിക്കാനായായി മഞ്ജുനാഥിനെയും ഗിരീഷിനെയും ഒപ്പം കൂട്ടിയിരുന്നു. ദമ്പതിമാർ തങ്ങളുടെ സ്വർണാഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ യാത്രയില്‍ ബാഗിൽ കരുതിയിരുന്നു. യാത്രയ്ക്കിടെ ബേഗൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വണ്ടിനിർത്തി ദമ്പതിമാർ റസ്റ്ററന്റിൽ കയറിയ സമയം നോക്കി പ്രതികൾ സ്വർണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.

റസ്റ്റോറന്റിൽ നിന്ന് കാറിലേക്ക് മടങ്ങിയ ദമ്പതികൾ ആഭരണ ബാഗ് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ബേഗൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ചാമരാജനഗർ പോലീസ് സൂപ്രണ്ട് (എസ്പി) ഡോ. ബി.ടി. കവിത, അഡീഷണൽ എസ്പി എം.എൻ. ശശിധർ, ചാമരാജനഗർ സബ്-ഡിവിഷൻ ഡിവൈ.എസ്പി ലക്ഷ്മയ്യ എന്നിവരുടെ നേതൃത്വത്തിൽ ബേഗൂർ ഇൻസ്പെക്ടർ വി.സി. വനരാജു, സബ്-ഇൻസ്പെക്ടർ നവീൻ, ലോകേഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്നു പ്രതികളായ ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതല്‍ കണ്ടെടുക്കുകയും ചെയ്തു.

SUMMARY: Malayali couple’s gold stolen, drivers arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജാമ്യം അനുവദിച്ച്‌ കോടതി; കാപ്പ കേസുള്ളതിനാല്‍ ജയില്‍ മോചിതനാകാൻ കഴിയില്ല

തിരുവനന്തപുരം: കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ്...

സി.ജെ.പി-വിദ്യാര്‍ഥി സമരത്തിനു നേരെയുണ്ടായ അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ 24...

‘ഭാവിതലമുറയുടെ സ്വപ്നങ്ങളും ജീവിതവും തകര്‍ക്കരുത്’; സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍

ന്യൂഡൽഹി: ഡല്‍ഹിയില്‍ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍; പാര്‍ലമെന്‍റിന് മുന്നിലും പ്രതിഷേധം

ന്യൂഡൽഹി: പാര്‍ലമെന്റില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിഷേധിച്ച്‌ പ്രതിപക്ഷ എംപിമാര്‍. കഴിഞ്ഞദിവസം...

വെമ്പായം ബാറിലെ സംഘര്‍ഷത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

തിരുവനന്തപുരം: വെമ്പായം ജങ്ഷനിലെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ആളുകളുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീയിട്ട...

Related Articles

Popular Categories