Categories: NATIONALTOP NEWS

സാങ്കേതിക തകരാർ; ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റിവെച്ചു

ബെംഗളൂരു: ഇന്ത്യയുടെ ചരിത്ര ദൗത്യമായ സ്‌പേഡെക്സ് രണ്ടാം തവണയും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ഐഎസ്ആർഒ നല്‍കിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്‌പേഡെക്സ് ദൗത്യം .20 കിലോമീറ്ററില്‍ നിന്ന് 500 മീറ്ററായി മാറിയ ചേസര്‍ 250 മീറ്ററായി ചുരുക്കാന്‍ സാധിക്കാതെ വരികയും, ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായി ഉപഗ്രഹത്തിന് വ്യതിയാനം ഉണ്ടായതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നിലവില്‍ ഉപഗ്രഹങ്ങള്‍ 500 മീറ്റര്‍ അകലത്തിലാണുള്ളത്.

ചേസര്‍ കൃത്യമായി അടുപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇനിയും ദൗത്യം ദിവസങ്ങള്‍ നീണ്ടു പോയേക്കാമെന്നും, ഉപഗ്രഹങ്ങള്‍ രണ്ടും സുരക്ഷിതമാണെന്നും ഡോക്കിങ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നുമാണ് ഐഎസ്ആർഒ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

അറുപത്തിയാറ് ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു തവണയും മാറ്റിവെക്കേണ്ടിവന്നതിനാല്‍ ഇനിയുള്ള പരീക്ഷണത്തെ ഏറെ നിര്‍ണായകമായാണ് ഐഎസ്ആർഒ കാണുന്നത്.

ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന എക്സ്പിരിമെന്റാണ് സ്പേസ് ഡോക്കിങ് എക്‌സ്പിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്). ഇക്കഴിഞ്ഞ ഡിസംബര്‍ 30-നാണ് സ്‌പെയ്ഡെക്‌സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ ധ്രുവീയ വിക്ഷേപണ വാഹനം (പിഎസ്എല്‍വി-സി 60) ഭ്രമണപഥത്തിലെത്തിച്ചത്. പിന്നീട് ചൊവ്വാഴ്ച നടത്താനിരുന്ന ഡോക്കിങ് സാങ്കേതിക പ്രശ്നങ്ങൾ മൂലം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
<BR>
TAGS : ISRO | SPACE DOCKING
SUMMARY : ISRO’s space docking experiment postponed again due to technical glitch

Savre Digital

Recent Posts

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: പാല്‍വില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇപ്പോള്‍ പാല്‍വില കൂട്ടാൻ സാധിക്കില്ല. മില്‍മ ഇതുസംബന്ധിച്ച്‌…

25 minutes ago

ബിലാസ്പൂരില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച്‌ അപകടം; അഞ്ച് മരണം

റായ്പൂര്‍:ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.…

1 hour ago

സന്തോഷവാർത്ത; ബുക്ക് ചെയ്ത വിമാന ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം, പുതിയ നിർദ്ദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി…

2 hours ago

രഞ്ജി ട്രോഫി; കേരളത്തിനെതിരെ കർണാടകയ്ക്ക് മികച്ച വിജയം

തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം…

3 hours ago

കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ…

3 hours ago

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛനും കൂട്ട് നിന്ന മാതാവിനും 180 വര്‍ഷം കഠിന തടവ്

മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…

4 hours ago