Categories: SPORTSTOP NEWS

സ്മൃതി ഷോ; ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍

ദാംബുള്ള (ശ്രീലങ്ക): വനിതകളുടെ ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 81 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒമ്പത് ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് ജയം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക – പാകിസ്താന്‍ മത്സര വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ഇന്നിങ്‌സാണ് ജയം എളുപ്പമാക്കിയത്. 39 പന്തുകള്‍ നേരിട്ട സ്മൃതി ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. മറ്റൊരു ഓപ്പണര്‍ ഷഫാലി വര്‍മ 28 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 26 റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നാലോവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗ് ആണ് പിടിച്ചുകെട്ടിയത്. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രാധ യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തി. പൂജ വസ്ത്രാക്കര്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബംഗ്ലാ ബാറ്റിംഗ് നിരയില്‍ വെറും രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന 32(51) ഷൊര്‍ണ അക്തര്‍ 19(18) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, യുഎഇ, നേപ്പാള്‍ എന്നിവരെയാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്.
<BR>
TAGS : WOMENS T20 ASIA CUP CRICKET 2024
SUMMARY : India beat Bangladesh by 10 wickets in the Women’s Asia Cup final

Savre Digital

Recent Posts

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

13 minutes ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

30 minutes ago

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

50 minutes ago

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

2 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

3 hours ago

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

10 hours ago