Thursday, July 17, 2025
22.2 C
Bengaluru

ഹിമാചലില്‍ വിനോദയാത്രക്ക് പോയ കോളജ് സംഘം മണ്ണിടിച്ചിലില്‍ കുടുങ്ങി

കാസറഗോഡ്: ചീമേനി എൻജിനീയറിങ് കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളും അധ്യാപകരും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി. കഴിഞ്ഞ 20 നാണ് ഇലക്ടോണിക്‌സ് ബ്രാഞ്ചിലേയും കമ്പ്യൂട്ടർ ബ്രാഞ്ചിലേയും വിദ്യാർഥികള്‍ യാത്രയ്ക്ക് പോയത്. കുളു മണാലിയിലെത്തിയ സംഘം മഞ്ഞ് വീഴ്ച കാരണം രണ്ട് ദിവസം പുറത്തിറങ്ങാതെ കഴിഞ്ഞു.

വിനോദയാത്ര ഒഴിവാക്കി ന്യൂഡല്‍ഹിയിലേക്ക് മടങ്ങവേ റോഡിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്നാണ് സംഘം കുടുങ്ങിയത്. ഇലക്ടോണിക്‌സ് ബ്രാഞ്ചിലെ വിദ്യാർഥികള്‍ കടന്നുപോയ ശേഷമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. 20 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും രണ്ട് അധ്യാപകരും മൂന്ന് ഗൈഡുകളും രണ്ട് ബസ് ജീവനക്കാരും അടക്കം 50 അംഗം സംഘമാണ് റോഡില്‍ കുടുങ്ങിയത്.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പാറക്കല്ലുകളും മരങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞ വീണത്. ഗ്രീൻ മണാലി ടോള്‍ പ്ലാസക്ക് സമീപമാണ് മണ്ണിടിഞ്ഞത്. ഞായറാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും വിധത്തിലാണ് യാത്ര ക്രമീകരിച്ചത്. മണ്ണ് നീക്കംചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും ആശങ്കപ്പെടെണ്ടതില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു.

TAGS : HIMACHAL PRADESH
SUMMARY : College group on excursion in Himachal trapped in landslide

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഡെങ്കിപ്പനി സ്ഥിരീകരിച്ചു; നടൻ വിജയ് ദേവരകൊണ്ട ആശുപത്രിയിൽ

ഹൈദരാബാദ്: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

കൊണ്ടോട്ടി: വീടിന് പിറകിലെ തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന്‌ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു....

റെഡ് അലർട്ട്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട്...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ആർസിബിയെ കുറ്റപ്പെടുത്തി കർണാടക സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഐപിഎൽ വിജയാഘോഷ പരേഡിനിടെ 11...

നിപ്പാ ജാഗ്രത: മണ്ണാര്‍ക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

പാലക്കാട്: രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്ത....

Topics

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ആർസിബിയെ കുറ്റപ്പെടുത്തി കർണാടക സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഐപിഎൽ വിജയാഘോഷ പരേഡിനിടെ 11...

24 തടാകങ്ങൾ നവീകരിക്കാൻ 50 കോടി രൂപ അനുവദിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ 24 തടാകങ്ങൾ നവീകരിക്കാൻ ബിബിഎംപി 50 കോടി രൂപ...

നമ്മ മെട്രോ യെലോ ലൈൻ: സ്വതന്ത്ര ഏജൻസിയുടെ സുരക്ഷാ പരിശോധന ഉടൻ

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ സ്വതന്ത്ര ഏജൻസിയുടെ...

ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെംഗളൂരുവിലെ ചിലയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി വിതരണം...

ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മോഷ്ടാവായി; ബിടെക് ബിരുദധാരിയായ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വർണം വാങ്ങാനെന്ന വ്യാജേന മല്ലേശ്വരത്തെ ജ്വല്ലറിയിലെത്തി കവർച്ച നടത്തിയ യുവാവ്...

ഗുണ്ടാതലവനെ അക്രമിസംഘം വെട്ടിക്കൊന്നു; ബിജെപി എംഎൽഎ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ഭാരതി നഗറിൽ ഗുണ്ടാതലവനായ ശിവകുമാർ എന്ന ബിക്ലു...

ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന്  നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ....

ബെംഗളൂരുവിൽ ഒരു കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളി അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിൽ 1.08 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി മലയാളി പിടിയിൽ. ഫ്രീലാൻസ്...

Related News

Popular Categories

You cannot copy content of this page