അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന അ‍ഞ്ച് വയസുകാരനെ പുലി കടിച്ചുകൊന്നു

അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം. കർഷകത്തൊഴിലാളിയുടെ മകനായ അ‍ഞ്ച് വയസുകാരൻ സാഹില്‍ കതാരയാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലത്ത് വനംവകുപ്പ് സംഘം പരിശോധന നടത്തുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ ഒമ്പതോടെ, മാതാവിന്റെ കൂടെ പോവുകയായിരുന്നു കുട്ടി. സാഹില്‍ പിന്നിലായതോടെ അടുത്തുള്ള പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പുലി ചാടിപ്പിടിക്കുകയും വലിച്ചിഴച്ച്‌ കൊണ്ടുപോവുകയുമായിരുന്നെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സെർവേറ്റർ പ്രതാപ് ചന്ദു പറ‍ഞ്ഞു.

ഏറെ നേരം നീണ്ട തിരച്ചിലിനൊടുവില്‍ ഗുരുതരമായി പരുക്കേറ്റ് രക്തത്തില്‍ കുളിച്ച്‌ ബോധരഹിതനായി കിടക്കുന്ന കുട്ടിയെ കണ്ടെത്തി. തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞമാസവും ഗുജറാത്തില്‍ സമാന ആക്രമണം നടന്നിരുന്നു. നവംബർ 28ന് ദല്‍ഖാനിയ വനമേഖലയില്‍ ഒമ്പത് വയസുകാരിയെയാണ് പുലി ആക്രമിച്ചുകൊന്നത്.

SUMMARY: A five-year-old boy who was walking with his mother was killed by a leopard

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

കൊച്ചി: ഡല്‍ഹി വിദ്യാർഥി സമരത്തെ പിന്തുണച്ച്‌ റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ...

ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിജെപി; സമാധാനപരമായിരിക്കണമെന്ന് അഭ്യർത്ഥന

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

10 രൂപ തിരികെ നൽകിയില്ലെന്ന തർക്കം; ബെംഗളൂരുവിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം

ബെംഗളൂരു: ടിക്കറ്റ് തുക കഴിച്ച് ബാക്കി 10 രൂപ തിരികെ നൽകിയില്ലെന്ന...

ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാർക്ക് കടുത്ത ശിക്ഷ’; ഫെയ്സ്ബുക്ക് ലൈവില്‍ പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത...

26 ദിവസത്തെ ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; തീരുമാനം മന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നടത്തിവന്ന...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 49 വയസ്സുകാരന്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

ബനശങ്കരി, ഹരോഹള്ളി, പീനിയ എന്നിവിടങ്ങളെ ബന്ധിപ്പിച്ചു പുതിയ 4 റൂട്ടുകളിൽ കൂടി ബിഎംടിസി സർവീസ്

ബെംഗളൂരു: നഗരത്തിലെ ബനശങ്കരി, ഹരോഹള്ളി, പീനിയ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ 4...

കേരളസമാജം സീനിയർ കലോത്സവം 26 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സീനിയര്‍ കലോത്സവം ഞായറാഴ്ച രാവിലെ...

Related Articles

Popular Categories