Thursday, September 4, 2025
24.8 C
Bengaluru

മഴ മുന്നറിയിപ്പില്‍ മാറ്റം: കണ്ണൂരും കാസറഗോഡും റെഡ് അലർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.
SUMMARY: Change in rain warning: Red alert for Kannur and Kasaragod, orange alert in seven districts

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഓണത്തിരക്ക്: താമരശേരി ചുരത്തില്‍ മൂന്നുദിവസത്തേക്ക് നിയന്ത്രണം

കോഴിക്കോട്: ഓണത്തിരക്ക് പ്രമാണിച്ച്‌ താമരശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. ചുരത്തില്‍...

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറത്ത് പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരത്തിന്റെ രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ...

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്

തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ...

ആസിഡ് കുടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ സംഭവം; ഗുരുതരാവസ്ഥയിലായിരുന്ന ഇളയമകനും മരിച്ചു

കാസറഗോഡ്: പറക്കളായിയില്‍ ആസിഡ് കുടിച്ച്‌ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ഇളയ...

കൊല്ലത്ത് കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും...

Topics

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു....

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള...

ബെംഗളൂരു ഗണേശ ഉത്സവ്; വിജയ് യേശുദാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ന്

ബെംഗളൂരു: വിദ്യാരണ്യ യുവക സംഘ സംഘടിപ്പിക്കുന്ന ബെംഗളൂരു ഗണേശ ഉത്സവത്തിന്റെ ഭാഗമായി...

സ്വർണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആർഐ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലിൽക്കഴിയുന്ന കന്നഡ നടി രന്യ റാവുവിന് 1...

കോളജില്‍ ഓണാഘോഷത്തിനിടെ തര്‍ക്കം; മലയാളി വിദ്യാര്‍ഥിക്കും സുഹൃത്തിനും കുത്തേറ്റു

ബെംഗളുരു: ബെംഗളുരുവില്‍ ഓണാഘോഷത്തിനിടെ കോളജിലുണ്ടായ തര്‍ക്കത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു. സോലദേവനഹള്ളി...

ബെംഗളൂരുവിനെ മോശമായി ചിത്രീകരിക്കുന്നു; മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി സംഘടനകള്‍

ബെംഗളൂരു: മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി ബെംഗളൂരുവിലെ സംഘടനകള്‍. ബെംഗളൂരുവിനെയും ബെംഗളൂരു...

ബെംഗളൂരുവില്‍ പെയിംഗ് ഗസ്റ്റായ സ്ത്രീയുടെ മുറിയില്‍ കയറിയയാള്‍ ലൈംഗികാതിക്രമം നടത്തി; എതിര്‍ത്തപ്പോള്‍ കൊള്ളയടിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ അതിക്രമിച്ചുകടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി 21കാരിയായ...

ബെംഗളൂരുവിൽ ഫ്ലാറ്റിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റിൽനിന്ന് താഴേയ്ക്ക് വീണ് മലയാളി വിദ്യാർഥിനി മരിച്ചു. വൈറ്റ്ഫീൽഡ്...

Related News

Popular Categories

You cannot copy content of this page