ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ന് രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്‌, ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 346 ല്‍ എത്തി. മിക്ക പ്രദേശങ്ങളും റെഡ് സോണില്‍ എത്തിയിട്ടുണ്ട്. പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവു വരുത്തിയിരുന്നു.

ഉപാധികളോടെ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാനായിരുന്നു അനുമതി. സാധാരണ പടക്കങ്ങളെക്കാള്‍ ഹരിത പടക്കങ്ങള്‍ക്ക് മലിനീകരണതോത് കുറവാണെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍, ഞായറാഴ്ച ഡല്‍ഹിയിലെ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍ എത്തി.

തിങ്കളാഴ്ച രാത്രിയിലെ കണക്ക് അനുസരിച്ച്‌, 38 പരിശോധനാ കേന്ദ്രങ്ങളില്‍ 36 ലും മലിനീകരണതോത് റെഡ് സോണായാണ് രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച്‌, ദ്വാരക (417), അശോക് വിഹാര്‍ (404), വസീര്‍പൂര്‍ (423), ആനന്ദ് വിഹാര്‍ (404) തുടങ്ങിയ പ്രദേശങ്ങളില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍ എത്തിയിട്ടുണ്ട്.

പടക്കം പൊട്ടിക്കുന്നതിലൂടെ ഉയര്‍ന്ന പുക ഡല്‍ഹിയിലുടനീളം വായു മലിനീകരണം സൃഷ്ടിച്ചെങ്കെലും, അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും, വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയും മൊത്തത്തിലുള്ള മലിനീകരണതോത് വര്‍ധിക്കാന്‍ കാരണമായെന്നാണ് കണക്കാക്കുന്നത്.

SUMMARY: Air pollution in Delhi worsens after Diwali celebrations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 54 📖 നാഡീമർദന ക്രിയ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കണാരി...

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വർധന; മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എൻ എസ് മാധവന്റെ ‘മുംബൈ’ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തം- ഡോ കെ എസ് രവികുമാർ

ബെംഗളൂരു: സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും,...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

Related Articles

Popular Categories