ASSOCIATION NEWS

ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: മദ്രാസ് യൂണിവേഴ്സിറ്റിയും ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ, ബെംഗളൂരുവിന്റെയും സംയുക്താഭിമുഖ്യത്തിൽ തമിഴ് – കന്നട- തെലുങ്ക് വിവർത്തന ശില്പശാല സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻറ് ഡോ. സുഷമ ശങ്കറിന്റെ അധ്യക്ഷതയിൽ മദ്രാസ് യൂണിവേഴ്സിറ്റിയിലെ പ്ലാറ്റിനം ജൂബിലി ആഡിറ്റോറിയത്തിൽ നടന്ന ശില്പശാല ഡയറക്ടർ ഡോ.ദേവമൈന്ദൻ ഉദ്ഘാടനം ചെയ്തു.

ചെന്നൈ കന്നഡ സംഘം അദ്ധ്യക്ഷൻ ശ്രീ. വസന്ത് ഹെഗ്ഡെ മുഖ്യാതിഥിയായി. കന്നട ഡിപ്പാർട്ട്മെൻറ് മുഖ്യസ്ഥ പ്രൊഫ. തമിഴ് ശെൽവി, തെലുങ്ക് ഡിപ്പാർട്ട്മെൻറ് മുഖ്യസ്ഥൻ ഡോ. വിസ്തലി ശങ്കരാറാവു തമിഴു- കന്നഡ , തമിഴ് – തെലുഗു വിവർത്തന ക്ലാസുകൾ യഥാക്രമം നയിച്ചു. അസ്സോസിയേഷൻ ട്രഷറർ പ്രൊഫ. രാകേഷ് വി. സ് അവതാരകനായി. ഡോ. രംഗസ്വാമി കൺവീനറും ഡിബിറ്റിഎ എക്സിക്യൂട്ടീവ് അംഗം റെബിൻ രവീന്ദ്രൻ കോർഡിനേറ്റും ആയി. അംഗങ്ങളായ ബി.ശങ്കർ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഗൗരി കൃപാനന്ദ, നീലകണ്ഠൻ എന്നിവര്‍ പങ്കെടുത്തു.

ദ്രാവിഡ ഭാഷകളിലുടനീളമുള്ള സാഹിത്യ – സാംസ്കാരിക കൈമാറ്റവും പരസ്പര ബോധവൽക്കരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയിൽ ചെന്നൈയിലെ വിവിധ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥികൾ അദ്ധ്യാപകർ, വിവർത്തകർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകി.
SUMMARY: Dravidian Language Translation Workshop

NEWS DESK

Recent Posts

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

1 hour ago

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…

2 hours ago

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…

2 hours ago

ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…

2 hours ago

പിഎസ്‌എല്‍വി-സി 62 കുതിച്ചുയര്‍ന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…

3 hours ago

സ്വർണവിലയില്‍ വൻകുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…

5 hours ago