ചെന്നൈ: മദ്രാസ് യൂണിവേഴ്സിറ്റിയും ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ, ബെംഗളൂരുവിന്റെയും സംയുക്താഭിമുഖ്യത്തിൽ തമിഴ് – കന്നട- തെലുങ്ക് വിവർത്തന ശില്പശാല സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻറ് ഡോ. സുഷമ ശങ്കറിന്റെ അധ്യക്ഷതയിൽ മദ്രാസ് യൂണിവേഴ്സിറ്റിയിലെ പ്ലാറ്റിനം ജൂബിലി ആഡിറ്റോറിയത്തിൽ നടന്ന ശില്പശാല ഡയറക്ടർ ഡോ.ദേവമൈന്ദൻ ഉദ്ഘാടനം ചെയ്തു.
ചെന്നൈ കന്നഡ സംഘം അദ്ധ്യക്ഷൻ ശ്രീ. വസന്ത് ഹെഗ്ഡെ മുഖ്യാതിഥിയായി. കന്നട ഡിപ്പാർട്ട്മെൻറ് മുഖ്യസ്ഥ പ്രൊഫ. തമിഴ് ശെൽവി, തെലുങ്ക് ഡിപ്പാർട്ട്മെൻറ് മുഖ്യസ്ഥൻ ഡോ. വിസ്തലി ശങ്കരാറാവു തമിഴു- കന്നഡ , തമിഴ് – തെലുഗു വിവർത്തന ക്ലാസുകൾ യഥാക്രമം നയിച്ചു. അസ്സോസിയേഷൻ ട്രഷറർ പ്രൊഫ. രാകേഷ് വി. സ് അവതാരകനായി. ഡോ. രംഗസ്വാമി കൺവീനറും ഡിബിറ്റിഎ എക്സിക്യൂട്ടീവ് അംഗം റെബിൻ രവീന്ദ്രൻ കോർഡിനേറ്റും ആയി. അംഗങ്ങളായ ബി.ശങ്കർ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഗൗരി കൃപാനന്ദ, നീലകണ്ഠൻ എന്നിവര്‍ പങ്കെടുത്തു.
ദ്രാവിഡ ഭാഷകളിലുടനീളമുള്ള സാഹിത്യ – സാംസ്കാരിക കൈമാറ്റവും പരസ്പര ബോധവൽക്കരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയിൽ ചെന്നൈയിലെ വിവിധ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥികൾ അദ്ധ്യാപകർ, വിവർത്തകർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകി.
SUMMARY: Dravidian Language Translation Workshop
















