Categories: NATIONALTOP NEWS

മുന്‍ അഗ്നിവീറുകള്‍ക്ക് ബിഎസ്എഫിലും റെയില്‍വേയിലും 10 ശതമാനം സംവരണം

ന്യൂഡല്‍ഹി: മുന്‍ അഗ്‌നിവീറുകൾക്ക് ഇനിമുതല്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) എന്നിവയില്‍ 10 ശതമാനം സംവരണം ലഭിക്കും. കേന്ദ്ര സുരക്ഷാ സേനയിലെ അഗ്നിവീര്‍ സംവരണം കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതാണ് നടപ്പാക്കിത്തുടങ്ങിയത്.

‘ഭാവിയില്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള എല്ലാ റിക്രൂട്ട്മെന്റുകള്‍ക്കും മുന്‍ അഗ്നിവീര്‍ കേഡറുകള്‍ക്ക് 10% സംവരണം ഉണ്ടായിരിക്കും. അവരെ സ്വാഗതം ചെയ്യുന്നതില്‍ ആര്‍പിഎഫ് വളരെ ആവേശത്തിലാണ്. മുന്‍ അഗ്‌നിവീരന്മാര്‍ സേനയ്ക്ക് പുതിയ ശക്തിയും ഊര്‍ജ്ജവും നല്‍കുകയും മനോവീര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും,’ മാധ്യമങ്ങളോട് സംസാരിച്ച ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ മനോജ് യാദവ് പറഞ്ഞു.

സിഐഎസ്എഫും ഇക്കാര്യത്തില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി ഡയറക്ടര്‍ ജനറല്‍ നീന സിംഗ് പറഞ്ഞു. ‘കോണ്‍സ്റ്റബിള്‍മാരുടെ 10% ഒഴിവുകള്‍ മുന്‍ അഗ്നിവീറുകള്‍ക്കായി സംവരണം ചെയ്യും. കൂടാതെ, അവര്‍ക്ക് ശാരീരിക ക്ഷമതാ പരിശോധനയില്‍ ഇളവ് നല്‍കും,’ നീന സിംഗ് പറഞ്ഞു.

2022 ജൂണ്‍ 14-ന് ആരംഭിച്ച അഗ്‌നിപഥ് സ്‌കീം, 17.5 ക്കും 21 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് അഗ്നിവീറുകളായി റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ്. അവരില്‍ 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് കൂടി ഇന്ത്യന്‍ സായുധ സേനയില്‍ നിലനിര്‍ത്താനുള്ള വ്യവസ്ഥയുണ്ട്.

<BR>
TAGS : AGNIVEER
SUMMARY : 10% reservation for ex agniveers in bsf and rpf

Savre Digital

Recent Posts

ഡല്‍ഹി സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…

13 minutes ago

കുത്തിയോട്ടച്ചുവടും പാട്ടും നവംബർ 23 ന്

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും ബെംഗളൂരുവില്‍ 23 ന്…

13 minutes ago

പാലക്കാട്ട് ഭാര്യയെയും മകനെയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിൻ തട്ടി മരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് മരിച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി…

49 minutes ago

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വർണ മോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എൻ വാസുവാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ശബരിമല…

2 hours ago

ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം; ഇസ്‌ലാമാബാദില്‍ 12 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു.…

2 hours ago

മണ്ണാറശാല ആയില്യം മഹോത്സവം: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച പ്രാദേശിക അവധി

ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യ മഹോത്സവം നാളെയാണ്. ആയില്യപൂജയും എഴുന്നള്ളത്തും നാളെ നടക്കും. ഇതിന്റെ ഭാഗമായി…

3 hours ago