മാനന്തവാടി: വയനാട്ടിൽ കടുവ കൊലപ്പെടുത്തിയ തറാട്ട് മീൻമുട്ടി രാധ(48)യുടെ കുടുംബത്തിന് 11 ലക്ഷം രൂപ സഹായവും കുടുംബാംഗത്തിന് താൽക്കാലിക ജോലിയും നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും മന്ത്രി അറിയിച്ചു. അതേസമയം മരിച്ച രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പ്രദേശത്ത് ആർആർടി സംഘത്തെ വിന്യസിക്കാനും തീരുമാനിച്ചു. നരഭോജി കടുവയെ വെടിവച്ചുകൊല്ലാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.
വെള്ളിയാഴ്ച രാവിലെ പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്‌റ്റേറ്റിന് സമീപം വനതാതിർത്തിയിലെ തോട്ടത്തിൽ കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. കടുവ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. തോട്ടത്തിൽനിന്ന് നൂറ് മീറ്റർ അകലെ വനത്തിനുള്ളിലായിരുന്നു മൃതദേഹം. വനം വാച്ചർ അച്ചപ്പന്റെ ഭാര്യയാണ്. വനമേഖലയിൽ മാവോയിസ്‌റ്റ് നിരീക്ഷണം നടത്തുകയായിരുന്ന തണ്ടർബോൾട്ട് സേനയാണ് മൃതദേഹം കണ്ടത്. കാപ്പി പറിക്കാൻ രാധയെ വീട്ടിൽനിന്ന് അച്ചപ്പൻ ബൈക്കിൽ തോട്ടത്തിനരികിൽ കൊണ്ടുവിട്ടുപോയ ഉടനെയായിരുന്നു ആക്രമണം.
വിവരം അറിഞ്ഞയുടൻ മന്ത്രി ഒ ആർ കേളുവും ഉന്നതവനപാലകരും സ്ഥലത്തെത്തി മൃതദേഹം വനത്തിൽനിന്ന് എടുത്ത് പ്രിയദർശിനി എസ്‌റ്റേറ്റ് ബംഗ്ലാവിൽ എത്തിച്ചു. ഇവിടെനിന്ന് മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനുകൊണ്ടുപോകുന്നത് നാട്ടുകർ തടഞ്ഞു. കടുവയെ വെടിവച്ചുകൊല്ലണമെന്നും കുടുംബത്തിന് സഹായവും പ്രദേശവാസികൾക്ക് സുരക്ഷയും ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
<br>
TAGS : TIGER ATTACK | WAYANAD | COMPENSATION
SUMMARY : 11 lakh rupees for the family of Radha, who was killed in a tiger attack in Wayanad
ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വില്‍സണ്‍ ആണ് മരിച്ചത്. കോളിയാടി ചെമ്പകചുവട്ടില്‍ കാറിന്…
ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…