ബെയ്ജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിൽ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് സാരമായി പരുക്കേറ്റിട്ടുമുണ്ട്. ഭൂചലനങ്ങൾ രേഖപ്പെടുത്താൻ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനായാണ് ട്രെയിൻ ഓടിച്ചത്.
In China, 11 railway workers were killed and two injured when a test train struck a group of staff during trackside works at Luoyang Town station in Yunnan on 27 November. ⚠️🚆
The accident again raises tough questions about protecting front-line workers during maintenance and… pic.twitter.com/2fryg9tmEi— RAILMARKET (@RAILMARKETCOM) November 27, 2025
ട്രെയിൻ ഓട്ടത്തിനിടെ കുന്മിംഗ് പട്ടണത്തിനരികിലെ ട്രാക്കിൽ വച്ച് നിർമാണത്തൊഴിലാളികളെ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്.
SUMMARY: 11 railway workers killed after train hits them during test run in China













