കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ മുപ്പത്തിനാലുകാരനെയാണു പോക്സോ കേസ് പ്രകാരം വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയയും സേലം സ്വദേശിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആചാരപ്രകാരം സേലത്തുവെച്ച് വിവാഹിതരായെന്നാണ് ഇവർ പറയുന്നത്.
പിന്നീട് പാപ്പിനിശ്ശേരിയില്‍ താമസമാക്കുകയായിരുന്നു. കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലാണ് പതിനേഴുകാരി പ്രസവിച്ചത്. ആശുപത്രി അധികൃതർ വയസ്സ് ചോദിച്ചപ്പോള്‍ 17 എന്ന് പെണ്‍കുട്ടി പറഞ്ഞതിന് പിന്നാലെ അധികൃതർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതി പ്രകാരമാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്‌തത്. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
SUMMARY: 17-year-old girl gives birth; husband arrested in POCSO case
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…