തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന് (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് പ്രാഥമിക വിവരം. കുത്തേറ്റ അലനെ രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തര്‍ക്കവും സംഘര്‍ഷവും നടന്ന സംഘങ്ങളില്‍ സ്കൂള്‍ യൂണിഫോം ധരിച്ച കുട്ടികളുമുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ സംഘത്തിലുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
SUMMARY: 19-year-old stabbed to death by friend in Thiruvananthapuram













