തിരുവനന്തപുരം: തൈക്കാട് വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നെട്ടയം സ്വദേശിയും ഇപ്പോൾ രാജാജി നഗറിർ തോപ്പിൽ ഡി 47 വീട്ടിൽ താമസിക്കുന്ന അലൻ (19 ) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാളാണ് കുത്തിയതെന്നാണ് സൂചന.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ മാച്ചിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് കൊലപാതകം.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്റെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷിമൊഴി. അലന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മ; മഞ്ജുള. സഹോദരി ആൻഡ്രിയ ഒരു വർഷം മുമ്പാണ് മരിച്ചത്.
SUMMARY: 19-year-old stabbed to death in Thiruvananthapuram: One person in police custody













