Saturday, July 19, 2025
25.1 C
Bengaluru

പട്ടം പറത്തുന്നതിനിടെ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 10 വയസുകാരനെ രക്ഷപെടുത്തി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുന ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ രക്ഷപ്പെടുത്തി. എന്‍ ഡി ആര്‍ എഫും എസ് ഡി ആര്‍ എഫും നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് സുമിത മീന എന്ന കുട്ടിയെ പുറത്തെടുത്തത്. രഘോഗറിലെ ജന്‍ജലി പ്രദേശത്ത് ഇന്നലെ വൈകിട്ടോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.

140 അടിയോളം താഴ്ചയിലേക്കു വീണ കുഴല്‍ക്കിണറിലാണ് കുട്ടി അകപ്പെട്ടത്. കാണാതായ കുട്ടിയെ അന്വേഷിച്ചെത്തിയ കുടുംബമാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

എസ് ഡി ആര്‍ എഫ് സംഘം സ്ഥലത്തെത്തി കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും രക്ഷാദൗത്യം ആരംഭിക്കുകയും ചെയ്തു. 16 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെത്തിക്കാനായത്.

TAGS : LATEST NEWS
SUMMARY : A ten-year-old boy who fell into a tubewell was rescued

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

മലപ്പുറം: കാളികാവില്‍ വീണ്ടും കടുവ. പുല്ലങ്കോട് എസ്റ്റേറ്റില്‍ വെച്ച്‌ കടുവ പശുവിനെ...

സിനിമ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്

ഡൽഹി: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരുക്കേറ്റു. സിദ്ധാര്‍ഥ്...

നിപയെന്ന് സംശയം; 15കാരി ആശുപത്രിയില്‍

തൃശൂർ: നിപയെന്ന സംശയത്തെ തുടർന്ന് 15 വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ...

സുവര്‍ണ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

അമൃത്സര്‍: പഞ്ചാബിലെ പ്രസിദ്ധ സിഖ് അരാധനാലയമായ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി...

കുറ്റപത്രം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച്‌ പി.പി.ദിവ്യ

കണ്ണൂര്‍: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ...

Topics

ബെംഗളൂരുവിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത.താപനിലയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ...

പരസ്യ ഹോർഡിങ്ങുകളുടെ വിലക്ക് പിൻവലിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കും. ഇതുസംബന്ധിച്ച്...

നമ്മ മെട്രോ യെലോ ലൈനിൽ റെയിൽവേയുടെ സുരക്ഷാ പരിശോധന ജൂലൈ 22ന്

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ...

ബിഎംടിസി ബസ് ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറി ഒരു മരണം; അഞ്ചുപേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണംവിട്ട ബിഎംടിസി ബസ് റോഡരികിലെ ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍...

ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണം; യുപിഐ പണമിടപാടിനോട് വിമുഖതകാട്ടി ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് യുപിഐ പണമിടപാടുകള്‍ ഒഴിവാക്കി വ്യാപാരികൾ. ബെംഗളൂരുവിലെ...

നമ്മ മെട്രോയ്ക്ക് പുതിയ എം.ഡി

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) പുതിയ മാനേജിംഗ്...

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കിയ നാടകം ‘അണ്ടർ ദ് മാംഗോസ്റ്റീൻ ട്രീ’ ബെംഗളൂരുവില്‍ 

ബെംഗളൂരു: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കി രാജീവ്‌ കൃഷ്ണന്‍ ഇംഗ്ലീഷിൽ...

Related News

Popular Categories

You cannot copy content of this page