Thursday, July 10, 2025
21.3 C
Bengaluru

നിയമസഭാ തിരഞ്ഞെടുപ്പ്; നജീബ് കാന്തപുരം ആറ് വോട്ടുകള്‍ക്ക് വിജയിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം 6 വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ഡിഎഫ് തർക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണ്. സാധുവായ വോട്ട് എല്‍ഡിഎഫിനെന്ന് കണക്കാക്കിയാലും യുഡിഎഫ് 6 വോട്ടിന് ജയിക്കും. ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു.

എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഹർജി തള്ളിയ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവെച്ചിരുന്നു. നജീബ് കാന്തപുരത്തിൻറെ വിജയം ചോദ്യം ചെയ്ത് എല്‍.ഡി.എഫ് സ്ഥാനാർഥി നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

340 പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പില്‍ എണ്ണാതെ മാറ്റിവെച്ച 348 തപാല്‍ ബാലറ്റുകളെച്ചൊല്ലിയായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. സാധുവാണെന്ന് കണ്ടെത്തിയ ബാലറ്റുകള്‍ എണ്ണിയാലും തിരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമുണ്ടാകില്ല. അതിനാല്‍ ഹര്‍ജി തള്ളുകയാണെന്ന് കോടതി വിശദീകരിച്ചു.

TAGS : KERALA | NAJEEB KANTHAPURAM | HIGH COURT
SUMMARY : Assembly elections; Najeeb Kanthapuram can be considered to have won by six votes, the High Court said

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കീമില്‍ സര്‍ക്കാര്‍ അപ്പീലിനില്ല, പഴയ ഫോർമുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍....

മുണ്ടക്കൈ -ചൂരല്‍മല ദുരന്തം: കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

സ്ത്രീ വേഷത്തിൽ സർക്കാർ ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമം

ബെംഗളൂരു: സ്ത്രീ വേഷം ധരിച്ചെത്തി റായ്ച്ചൂരിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ...

മൈസൂരു മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് 20% വർധിക്കും

ബെംഗളൂരു: മൈസൂരു മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് 20% വർധിക്കും. ടിക്കറ്റ്...

പുതുച്ചേരി–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിൽ ഇനിമുതല്‍ എൽ.എച്ച്.ബി കോച്ചുകൾ

ബെംഗളൂരു: പുതുച്ചേരി – മംഗളൂരു സെൻട്രൽ – പുതിച്ചേരി എക്സ്പ്രസ് ട്രെയിന്‍...

Topics

കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ...

ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചു. സിഎംഐ...

14 വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു സൗത്തിലെ തവരെക്കെരെയിൽ 14 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ...

ആക്രമണം വർധിക്കുന്നു; തെരുവ് നായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി തയാറെടുപ്പുകൾ തുടങ്ങി. ഓഗസ്റ്റ് രണ്ടാം വാരത്തിലാകും...

ടോൾ പിരിക്കാതെ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ടോൾ പിരിക്കാതെ സിൽക്ക്ബോർഡ്-ഹെബ്ബാൾ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ബെംഗളൂരു നഗരവികസനത്തിന്റെ...

ബെംഗളൂരുവിൽ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാർ വിദേശത്തേക്ക് കടന്നെന്ന് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി...

Related News

Popular Categories

You cannot copy content of this page