ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വേമ്പനാട്ട് കായലിന് കുറുകെ നിർമ്മിച്ച ഈ പാലം സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ പാലങ്ങളില്‍ ഒന്നാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വൻ ജനക്കൂട്ടവും പങ്കെടുത്തു.
നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപുകാരുടെ യാത്രാദുരിതത്തിന് പരിഹാരമായാണ് 2016-17 ബജറ്റില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് പാലം പൂർത്തിയാക്കിയത്. ദേശീയ ജലപാത കടന്നുപോകുന്ന ഭാഗത്ത് തൂണുകള്‍ ഒഴിവാക്കാനായി ‘ബോസ്ട്രിങ് ആർച്ച്’ (Bowstring Arch) മാതൃകയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. മഴവില്‍ വർണ്ണങ്ങള്‍ നല്‍കിയ ഈ ആർച്ച് പാലത്തിന് വലിയ ദൃശ്യഭംഗിയാണ് പകരുന്നത്.
പാലം യാഥാർത്ഥ്യമായതോടെ കെ.എസ്.ആർ.ടി.സി ബസുകള്‍ പെരുമ്പളം ദ്വീപിലേക്ക് സർവീസ് ആരംഭിക്കും. നിലവില്‍ പെരുമ്പളം പാലം മൈതാനത്താണ് താല്‍ക്കാലിക ബസ് സ്റ്റാൻഡ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥിരം സ്റ്റാൻഡ് നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്. പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലം പെരുമ്പളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നല്‍കും.
SUMMARY: Chief Minister dedicates Perumbalam bridge to the nation
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…