Categories: KERALATOP NEWS

വീട് ജപ്തി ചെയ്തതില്‍ മനംനൊന്ത് വയോധിക മരിച്ചു; ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

മലപ്പുറം: പൊന്നാനിയില്‍ വീട് ജപ്തി ചെയ്തതില്‍ മനംനൊന്ത് വയോധിക മരിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന മാമിയാണ് (85 വയസ്) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പാലപെട്ടി എസ് ബി ഐ ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്.

വർഷങ്ങള്‍ക്ക് മുമ്പ് മാമിയുടെ മകൻ അലിമോൻ വീട് ഈട് വച്ച്‌ 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതില്‍ തിരിച്ചടവൊന്നും ഇല്ലാതെ വന്നതോടെയാണ് ജപ്തി നടന്നത്. അലിമോനെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെന്നും മാമി ഇതിന്റെ വിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഗുരുതര ആരോപണങ്ങളാണ് ബാങ്കിനെതിരെ ഇന്നയിക്കുന്നത്.

‘ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ മാമിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. വയോധികയെ ചികിത്സിക്കുന്ന ഡോക്ടർ വരെ ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. 15 ദിവസത്തെ സാവകാശം ചോദിച്ചിട്ടും അവർ ജപ്തി ചെയ്യുകയായിരുന്നു. ഇതോടെയാണ് മാമിയെ ബന്ധു വീട്ടിലേക്ക് മാറ്റിയത്’- കുടുംബം പ്രതികരിച്ചു.

TAGS : LATEST NEWS
SUMMARY : Elderly woman dies of grief over house foreclosure

Savre Digital

Recent Posts

കാസറഗോഡ് രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു

കാസറഗോഡ്: കാസറഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗണ്‍സിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട്…

31 minutes ago

ഇടുക്കിയില്‍ തൊഴിലാളിക്ക് പാമ്പുകടിയേറ്റു

തൊടുപുഴ: ഇടുക്കിയില്‍ വീട്ടുമുറ്റും കെട്ടി ഒരുക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസിക്കാണ് (48) കടിയേറ്റത്. മൂർഖൻ പാമ്പാണ്…

59 minutes ago

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പോലീസ്…

2 hours ago

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. രായിൻമരക്കാർ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യയാണ്…

3 hours ago

ലക്ഷദ്വീപ് യാത്ര ഇനി എളുപ്പം; പോലീസ് ക്ലിയറൻസ്, സ്പോൺസര്‍ നിബന്ധനകള്‍ ഒഴിവാക്കി, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

കോഴിക്കോട്: വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ പോലിസ്…

3 hours ago

ലോഡ് ഷെഡ്ഡിങില്ല, ഏര്‍പ്പെടുത്തിയത് വൈദ്യുതി നിയന്ത്രണം; ആവര്‍ത്തിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി. കറന്റ് പോകുന്നത് സാങ്കേതിക തകരാറാണെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ഓവര്‍…

4 hours ago