തിരുവനന്തപുരം: ഓണക്കാലത്ത് ഇത്തവണയും റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി ബെവ്‌കോ. ഓണക്കാലത്തെ 8 ദിവസങ്ങളില്‍ നിന്നായി 771. 29 കോടിയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 694.96 കോടിയുടെ മദ്യമായിരുന്നു വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 77 കോടിയുടെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.
ഉത്രാട നാളില്‍ മാത്രമായി 126. 31 കോടി രൂപയുടെ വില്പനയാണ് നടന്നത്. ഈ വര്‍ഷത്തെ ഓണവില്‍പ്പനയിലും ഏറ്റവും കൂടുതല്‍ തുകയുടെ മദ്യം വിറ്റഴിച്ച ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ മാവേലിക്കര ഒന്നാം സ്ഥാനം നിലനിര്‍ത്തി.
SUMMARY: Malayalis consumed liquor worth ₹771 crore during the Onam season
















