തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ലഹരി അടങ്ങിയ മരുന്ന് നല്‍കാത്തിതിന് മെഡിക്കല്‍ ഷോപ്പ് അടിച്ചുതകർത്തു. ഡോക്ടർമാരുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കില്ലെന്ന് ജീവനക്കാർ മറുപടി നല്‍കിയതില്‍ പ്രകോപിതരായാണ് മെഡിക്കല്‍ സ്റ്റോർ തകർത്തത്. നെയ്യാറ്റിൻകരയിലേ അപ്പോളോ മെഡിക്കല്‍ ഷോപ്പാണ് യുവാക്കള്‍ തകർത്തത്.
ലഹരി സാന്നിധ്യമുള്ള മരുന്നാണ് യുവാക്കള്‍ ആവശ്യപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നില്‍. മെഡിക്കല്‍ ഷോപ്പിന്റെ മുന്നില്‍ നിർത്തിയിട്ട ബൈക്കും തകർത്തു. കത്തി ഉപയോഗിച്ച് ജീവനക്കാരെ യുവാക്കള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS : LATEST NEWS
SUMMARY : Youths attack medical shop for not providing intoxicating medicine
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…