ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് നടത്താനിരുന്ന തൃശൂർ സന്ദർശനം മാറ്റിവച്ചു. പ്രതികൂലമായ കാലാവസ്ഥയായതിനാല് വ്യോമമാർഗമുള്ള യാത്രയിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സന്ദർശനം മാറ്റിയത്.
കല്യാണ് ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളില് പങ്കെടുക്കാനാണ് തൃശൂരില് വിജയ് ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്നത്. കോയമ്പത്തൂരില്നിന്നും ഹെലികോപ്റ്ററില് തൃശൂരില് ഇറങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല് കോയമ്പത്തൂരില് കനത്ത മഴ തുടരുന്നതിലാല് ഹെലികോപ്റ്റർ യാത്ര സാധ്യമായില്ല.
SUMMARY: Bad weather: Tamil Nadu Chief Minister postpones visit to Thrissur
















