LATEST NEWS

പാലക്കാട് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി

പാലക്കാട്: ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ ഒഴിക്കല്‍പ്പെട്ടു. പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. അപകടത്തിൽ പെട്ടത് പുതുനഗരം സ്വദേശി കാർത്തിക്ക് (19), ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18 ) എന്നിവരാണ്‌ അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഇരുവരും പ്ലസ്റ്റു വിദ്യാര്‍ഥികളാണ്. അവധി ആഘോഷത്തിന് എത്തിയതായിരുന്നു.

കുളിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്. ചിറ്റൂര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.
SUMMARY: Two students who went down to bathe in Palakkad dam are missing

 

NEWS DESK

Recent Posts

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം. ഓഗസ്റ്റ്10 വരെ കോറമംഗലയിലുള്ള സെന്റ്…

22 minutes ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

39 minutes ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

57 minutes ago

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

1 hour ago

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

3 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

3 hours ago