കൊല്ലം: കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. കിണറ്റില്‍ അകപ്പെട്ട വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേരും താഴേക്ക് വീണു.
രണ്ടുപേരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
SUMMARY: 2 youths die after falling into well in Kollam