ബെംഗളൂരു: കർണാടകയിൽ വന്യമൃഗങ്ങളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തുന്ന സംഭവം വീണ്ടും. തുമക്കൂരുവിലെ മധുഗിരിയിൽ കൃഷിയിടത്തിൽ 20 മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. 3 ആൺ മയിലുകളും 17 പെൺ മയിലുകളുമാണ് ചത്തത്. വിഷം കൊടുത്തു കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷിക്കുമെന്നും വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചു.
ജൂണിൽ ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കടുവകളെ വിഷം നൽകി കൊലപ്പെടുത്തിയ 3 പേർ അറസ്റ്റിലായിരുന്നു. ജൂലൈയിൽ ബന്ദിപുരിൽ കടുവ സംരക്ഷണ കേന്ദ്രത്തിനു സമീപം 20 കുരങ്ങന്മാരെയും ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
SUMMARY: 20 peacocks found dead in Tumakuru; probe ordered.