Follow the News Bengaluru channel on WhatsApp

മംഗളൂരുവില്‍ കോവിഡ് മരണം: ഇതോടെ കര്‍ണാടകയില്‍ ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാറായി

മംഗളൂരു : മംഗളൂരുവില്‍ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു. ഇവരുടെ പരിശോധനാഫലം ലഭിച്ചതോടെയാണ് മരണ കാരണം കോവിഡ് എന്നു സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി ഉയർന്നു

കടുത്ത ശ്വാസകോശ പ്രശ്നങ്ങളോടു കൂടിയാണ് ഇവരെ മംഗളൂരു വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനാഫലം ലഭ്യമാകുന്നതിന് മുൻപേ ഇവർ മരണപ്പെടുകയായിരുന്നു. കോവിഡിന് സമാനമായ ലക്ഷണങ്ങൾ ആയതിനാൽ മരണകാരണം എന്താണെന്ന നിഗമനത്തിലെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിരുന്നില്ല. പരിശോധന ഫലം ലഭിച്ചതിനു പിന്നാലെ മരണകാരണം കോവിഡ്-19 ആണെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.ദക്ഷിണ കന്നഡ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നു ആദ്യ കോവിഡ് മരണമാണിത്. സമൂഹ വ്യാപണമെന്ന വിപത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരാതിരിക്കാൻ ബണ്ട്വാൾ പ്രദേശം മുഴുവൻ പൂർണമായും അടച്ചിടാൻ ജില്ലാഭരണകൂടം തീരുമാനിച്ചു.

ഗൾഫിൽ നിന്ന് തിരിച്ചു വന്ന മകനിൽ നിന്നാണ് ഇവർക്ക് വൈറസ് ബാധ ഉണ്ടായത് എന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. വിദേശത്തു നിന്നും വന്നതാണെങ്കിലും ക്വാറന്റിൻ പാലിക്കാതിരുന്നതാണ് വൈറസ് വ്യാപനത്തിനു കാരണമായത്. മരണപ്പെട്ട സ്ത്രീയുടെ മകനും ഭർത്താവും ഭർത്താവിന്റെ അമ്മയും ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇതിൽ ഭർത്താവിന്റെ അമ്മ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആണെന്നും റിപ്പോർട്ടുകളുണ്ട്.

ബംഗളുരു അർബനിൽ നിന്നുള്ള 65 കാരിയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം മരണപ്പെട്ടതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.