Follow the News Bengaluru channel on WhatsApp

കോവിഡ് രോഗിയെ ചികിത്സിച്ചതിനെ തുടർന്ന് നഗരത്തിലെ മൂന്ന് സ്വകാര്യ ആശുപത്രികൾ കൂടി അടച്ചിട്ടു

ബെംഗളൂരു:  കോവിഡ് രോഗിയെ ചികിത്സിച്ചതിനെ തുടർന്ന് നഗരത്തിലെ മൂന്ന് സ്വകാര്യ ആശുപത്രികൾ കൂടി രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. ബസവനഗുഡിയിലെ ശേഖർ ഹോസ്പിറ്റൽ, കല്യാൺ നഗറിലെ ഹെൽത്ത് സെൻ്റർ, എച്ച്ബിആർ ലേ ഔട്ടിലെ സ്വകാര്യ ആശുപത്രി എന്നിവയാണ് അടച്ചത്. ഹെൽത്ത് സെൻ്ററിൽ ചികിത്സയിലായിരുന്ന രോഗി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവർക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിച്ച രോഗി നേരത്തെ എച്ച് ബി ആർ ലേ ഔട്ടിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതോടെയാണ് രണ്ടു ആശുപത്രികളും താത്കാലികമായി അടച്ചിടാൻ നിർദ്ദേശിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ബസവനഗുഡിയിലെ ഒരു രോഗി ശേഖർ ഹോസ്പിറ്റലിൽ ചികിത്സ തേടിയിയിരുന്നു. പിന്നീട് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി അടച്ചത്. മൂന്നു ആശുപത്രിയിലേയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്.

ചികിത്സ നൽകിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസം മുമ്പ് യശ്വന്തപുരത്തെ മംഗള ആശുപത്രി അടച്ചിരുന്നു. ഇതിനെ തുടർന്ന് ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമടക്കം 15 പേര്‍ നിരീക്ഷണത്തിലായിരുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.